മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലർ ചിത്രം " എസ്‌കേപ്പ്‌ " മാർച്ച് 25ന് റിലീസ് ചെയ്യും.

നവാഗതനായ സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലെർ ചിത്രം എസ്‌കേപ്പ്‌ മാർച്ച്‌ 25 ന് തിയേറ്ററുകളിൽ എത്തും. 

സ്ത്രീ പ്രാധാന്യമുള്ള ഈ  ചിത്രത്തിൽ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എസ് ആർ ബിഗ് സ്ക്രീൻ എന്‍റര്‍ടൈന്‍മെന്റ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സർഷിക്ക് റോഷനാണ്. 

ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടിൽ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗർഭിണിയും സുഹൃത്തും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എസ്‌കേപ്പിന്റെ ഇതിവൃത്തം, ഗർഭിണിയുടെ വേഷത്തിൽ എത്തുന്നത് ഗായത്രി സുരേഷ് ആണ്. ഗായത്രി സുരേഷ് ജാസി ഗിഫ്റ്റിനൊപ്പം പാടിയ ഗാനം  നേരത്തെ റിലീസ് ആകുകകയും പ്രേക്ഷക അഭിപ്രായം നേടുകയും ചെയ്തിരുന്നു.

അരുൺ കുമാറും സന്തോഷ് കീഴാറ്റൂരും  പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രമാ ദേവി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല, സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു. നിറയെ വെല്ലുവിളികൾ നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ്സിനിമാട്ടോഗ്രാഫർ സജീഷ് രാജാണ് നിർവഹിച്ചത്. സന്ദീപ് നന്ദകുമാറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സാനന്ദ് ജോർജ് ഗ്രേസ് ആണ്. ചിത്രത്തിന്റെ പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസും, സുരേഷ് അത്തോളി പ്രൊഡക്ഷൻ കൺട്രോളറും, സി മോൻ വയനാട് ആർട്ട് ഡയറക്ടറുമായി സിനിമയുടെ പിന്നണിയിൽ എത്തുന്നു. 

പി. ആർ. ഓ. പ്രതീഷ് ശേഖർ

1 comment:

  1. ആദ്യത്തെ സായിക്കോ ത്രില്ലറോ 😄😄😄😄😄😄 ദൈവത്തെ ഓർത്ത് ഇങ്ങനെ പൊട്ടത്തരങ്ങൾ എഴുതല്ലേ

    ReplyDelete

Powered by Blogger.