പോരാളിയായ കലാകാരനാണ് പി.ജെ. ആൻ്റണി.

മലയാളത്തിൻ്റെ മഹാനായ കലാകാരൻ പി.ജെ. ആൻ്റണി ഓർമ്മയായിട്ട്  ഇന്ന് ( മാർച്ച് 14 ) 43 വർഷം പിന്നിടുന്നു. 

നാടകക്യത്ത് , നാടക സംവിധായകൻ,തിരക്കഥാകൃത്ത്,ഗാനരചയിതാവ് ,കവി, കഥാകൃത്ത് ,നോവലിസ്റ്റ് സിനിമ, നാടക നടൻ എന്നീനിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 

ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി ഏറ്റവും നല്ല നടനുള്ളദേശീയപുരസ്കാരമായ ഭരത് അവാർഡ് 1974ൽ അദ്ദേഹത്തിന് ലഭിച്ചു. " നിർമ്മാല്യം " എന്ന സിനിമയിലെവെളിച്ചപ്പാടിനെഅനശ്വരമാക്കിയതിനായിരുന്നു ദേശീയ അവാർഡ് ലഭിച്ചത്. 

" നിർമ്മാല്യം " പോലെ ഒരു സിനിമയെക്കുറിച്ച് ചിന്തിക്കാൻ പോലുംകഴിയാത്തഒരുകാലഘട്ടത്തിലാണ് നമ്മൾജീവിക്കുന്നത്. ജാതിയും, മതവും ,വർണ്ണവും, വംശവും,നിറവും,ലിംഗവുംമനുഷ്യർക്കിടയിൽ മതിലുകൾ പണിയുന്ന കാലമാണിത്. 

എല്ലാത്തരംചൂഷണങ്ങളെയുംഎതിർത്തകാലകാരനായിരുന്നു അദ്ദേഹം.കല സമുഹത്തിന്
വേണ്ടിയാണെന്ന് ഉറച്ച്  വിശ്വസിച്ചകലാകാരനായിരുന്നു അദ്ദേഹം .

കിടപ്പാടമില്ലാതെ കഷ്ടപ്പാടുകൾക്കും ദാരിദ്രത്തിനും മദ്ധ്വേ ഏറ്റവും മഹത്തായ " സോക്രട്ടീസ് " എന്ന നാടകം ഏഴുതി സംവിധാനം ചെയ്ത് അദ്ദേഹം അഭിനയിച്ചു. 

സൂപ്പർ കലാകാരൻമാർ വാഴുന്ന ഈ കാലയളവിൽ പി.ജെ. ആൻ്റണി എന്ന പോരാളിയായ
കലാകാരൻ്റെ സ്മരണ എന്നും ആവേശമാണ്.

No comments:

Powered by Blogger.