" എ ഡ്രമാറ്റിക്ക് ഡെത്ത് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി രചനയും സംവിധാനവും നിർവഹിയ്ക്കുന്ന "എ ഡ്രമാറ്റിക് ഡെത്ത് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾസഹീർ,കെ.കെ.സാജൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'എ ഡ്രമാറ്റിക്ക് ഡെത്ത് ' എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ച്,

ഒലിപ്പുറം കാരിക്കോട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി. കോവിഡ് പശ്ചാത്തലത്തിൽ  കഴിഞ്ഞ കാലത്തെ നോക്കി കാണുന്ന സിനിമയിൽവിശ്വസാഹിത്യകാരന്മാരായ ദസ്തയോവിസ്കിയും ടോൾസ്റ്റോയിയുംകഥാപാത്രങ്ങളാകുന്നു. നാടകത്തിലൂടെ ജീവിതം പറയുന്ന  ഈ സിനിമയിൽ ശ്രദ്ധേയരായ തിയറ്റർ ആർട്ടിസ്റ്റുകളായ അഷറഫ്മല്ലിശ്ശേരി,പ്രതാപൻ,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോൻ,ഷാനവാസ്,രോഹിത് , പ്രേംദാസ്,വാസുദേവൻ, ബിനു പത്മനാഭൻ,സി സി കെ,ചന്ദ്രബാബു ഷെട്ടി ,ധ്വനി എന്നിവരോടൊപ്പം പ്രവാസി ലോകത്തെ ശ്രദ്ധേയനായ കെ.കെ.സാജൻ പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുന്നു. 

നിസ്സാർജമീൽ,ജയചന്ദ്രൻ,മഞ്ജുവിദൃ മുകുന്ദൻ,റഫീക്ക് ചൊക്ലി,ഷിബുമുപ്പത്തടം,അനൂജ് കെ.സാജൻ,പ്രദീപ് ബാബു തുടങ്ങിയവരും വേഷമിടുന്നു. 
നൂർദ്ദീൻ ബാവഛായാഗ്രാഹണം നിർവ്വഹിക്കുന്നു.സുരേഷ് പാറപ്രം , വിജേഷ് കെ.വി എന്നിവരുടെ വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു.

തൊണ്ണൂറ്റിരണ്ടാം വയസ്സിൽ നാടക വേദിയിലെ അതുല്യ പ്രതിഭ മരട് ജോസഫ് ആദ്യമായി ഈ സിനിമയിലൂടെ പിന്നണി ഗായകനാകുന്നു. രമേശ് മുരളി, എലിസബത്ത് രാജു, വിജേഷ് കെ വി എന്നിവരാണ്മറ്റുഗായകർ.പശ്ചാത്തല സംഗീതം- മധു പോൾ.
കല-മനു പെരുന്ന, ഗ്രാഫിക്സ്-സമീർ ലാഹിർ,ചമയം-പട്ടണം ഷാ, വസ്ത്രാലങ്കാരം-പി പി ജോയ്,അശോകൻതേവയ്ക്കൽ, സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകലജാവേദ്അസ്ലാം,
എഡിറ്റിങ്അബുതാഹിർ,
എഫക്ട്സ്-സുരേഷ്, സൗണ്ട് മിക്സിംങ്ങ്എസ്.രാധാകൃഷ്ണൻ, സംഘട്ടനം-അഷറഫ് ഗുരുക്കൾ,ചീഫ്അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗോപാലക്യഷ്ണൻ,സഹസംവിധാനം-സജീവ് ജി ,ജാവേദ് അസ്ലം,പ്രൊജക്ട് ഡിസൈനർ-
മാൽക്കോംസ്, ഖാലിദ് ഗാനം.
തിയറ്റർ സ്കച്ചസ് നാടക പ്രതിഭകളായ മണിയപ്പൻ ആറന്മുള, വിജേഷ് കെ വി എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.