" ബന്തടുക്ക പോലീസ് സ്റ്റേഷൻ " ടൈറ്റിൽ ലോംഞ്ചിംഗ് നടന്നു.പ്രശ്ന പരിഹാരശാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷെബീർ ഏന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബന്തടുക്ക പോലീസ് സ്റ്റേഷൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോംഞ്ചിംഗ് കഴിഞ്ഞ ദിവസം നിലമ്പൂർ ആതസ് ഓഡിറ്റോറിയത്തിൽ നടന്നു.

രഞ്ജു സിനിമാസിനു വേണ്ടി നിയാസ് വാണിയമ്പലം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോംഞ്ചിംഗ്, എം.എൽ.എഎ.പിഅനിൽകുമാർ, ചെയർമാൻ മറ്റുമ്മൽ സലീം, കോട്ടയം നസീർ, കലാഭവൻ നവാസ്, നീനാ കുറുപ്പ് ,അംബികാ മോഹൻ,യൂസഫ്, എന്നിവർ ചേർന്നാണ്നിർവഹിച്ചത്.പ്രമുഖ സിനിമാ പ്രവർത്തകരും, പ്രേക്ഷകരും ചടങ്ങിൽ പങ്കെടുത്തു.വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്നചിത്രമായിരിക്കും ബന്തടുക്ക പോലീസ് സ്റ്റേഷൻ എന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

രചന - രാജേഷ് കൊട്ടപ്പടി, ക്യാമറ - ടി.എസ്.ബാബു, ആർട്ട് - അഭിലാഷ് മുതുകാട്, മേക്കപ്പ്‌ - റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം - അനിൽ കോട്ടോളി, അസോസിയേറ്റ് ഡയറക്ടർ - ഐസക് നെടുന്താനം.പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ബന്തടുക്ക പോലീസ് സ്റ്റേഷൻ ഉടൻ ചിത്രീകരണം ആരംഭിക്കും -

പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.