" ആത്മ" ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

എസ് കെപ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് കെ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന "ആത്മ" എന്ന ടൈം ലൂപ്പ് ഹൊറർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസായി.

എസ് കെ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.മലയാളം തമിഴ് തെലുങ്കു ഹിന്ദി എന്നീ നാല് ഭാഷകളിലായി മൂന്നര മണിക്കൂർ ദൈർഗ്യം ഉള്ള ഈ ചിത്രം രണ്ട്ഭാഗങ്ങളിലായിട്ടാണ് ഒടിടി യിൽ റിലീസ് ചെയ്യുന്നത്.

ക്യാമറ-കെ പി നമ്പ്യാതിരി, എഡിറ്റർ- രാജേഷ് മംഗലക്കൽ,
ആർട്ട്‌ ഡയറക്ടർ-എം ബാവ, പ്രൈഡക്ഷൻ കൺട്രോളർ-സജിസിജോസഫ്,വിഎഫ്എക്സ്- സത്യ, ,കോസ്റ്റും-കുമാർ എടപ്പാൾ, മേക്കപ്പ്- അഹമ്മദ് റഷീദ്, ഗാനരചന-കത്രിന വിജിമോൾ,ബിജിഎം, മ്യൂസിക്-മുരളി അപ്പാടത്ത്,പുഷ്പയിലെ സാമി എന്ന തമിഴ് ഗാനം പാടിയ സെന്തിൽ രാജലക്ഷ്മിയാണ് ഗാനമാലപിക്കുന്നത്.

അസോസിയേറ്റ് ഡയറക്ടർ-രവി എം ബാല,ഫിനാൻസ് കൺട്രോളർ,-അനീഷ് ശാന്തിപുരം,പ്രൊഡക്ഷൻ മാനേജർ-അഷ്‌റഫ്‌ കൊമ്പറ,എഡിഎസ്,പ്രീതി ദേശം, ജാൻസി ചെങ്ങന്നൂർ,
സ്ഫടികംജോർജ്,സാദിഖ്‌,കലാഭവൻ ഹനീഫ്,കനകലത,മിനി അരൂൺ,താനൂജ,ദൃശ്യംസുമേഷ്,ദൃശ്യംഅജിത്,കൊച്ചിൻമനാഫ്,എന്നിവരെകൂടാതെപുതുമുഖങ്ങളായ ,,ജയരാജ്,അനസ്, ബിബിഷ്, രാജേഷ് ജന,അനീഷ് ശാന്തിപുരം,ശ്രീജിത്ത്,കുട്ടി,അഷ്‌റഫ്‌കൊമ്പാറ,ഷിബിൻ,ഷഫീഖ്,ഷാനവാസ്‌,അനന്ദു,അൽമാസ്,ടിനു,ഷാജി,ഷംനാസ്,അഖിൽ,ഷമീർ, സമീർ,അജുവാദ് നൗഷാദ്,ആൽബിൻ, ശ്യാമജ പാലക്കാട്, സജറത്ത് ഇബ്രാഹിം,വൈഗ,രേഖ,ആൻവിയ,അൻസിയ,വിപില,ദേവി നന്ദന,ഫാത്തിമ,സാന്തിന,അഞ്ജലി,ശിഖ,ശൈലജ,ആൽബിയ, ബേബി റെയാ റോയ്, ബേബി കറ്റ്ലിൻ ,മാസ്റ്റർ അൽഫി, മാസ്റ്റർ അദർവ്, എന്നിവരും അണിനിരക്കുന്നു. 

ഏപ്രിൽഅവസാനംആത്മയുടെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിക്കും.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.