സനാ മൊയ്തൂട്ടിയുടെ ശ്ബ്ദമാധുരിയിൽ 'വരയൻ' സിനിമയുടെ പ്രൊമോ സോംഗ്‌ പുറത്തിറങ്ങി.

സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന‌ ''വരയൻ'' എന്ന ചിത്രത്തിലെ ഒഫീഷ്യൽ പ്രൊമോ ഗാനം റിലീസായി. സന മൊയ്‌തൂട്ടി പാടിയ 'ഏദനിൻ മധു നിറയും കനി' എന്ന പ്രൊമോ ഗാനമാണ്‌ സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയത്‌.


ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ്‌  സംഗീതം പകർന്നു.സന മൊയ്‌തൂട്ടി തന്നെ അഭിനയിച്ച വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ്‌.സത്യം സിനിമാസിന്റെ ബാനറിൽ, എ. ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈകുടുംബചിത്രംഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.

ലിയോണലിഷോയ്‌,മണിയൻപിള്ള രാജു,ജോയ് മാത്യു, വിജയരാഘവൻ,ബിന്ദു പണിക്കർ,ജയശങ്കർ, ജൂഡ്‌ ആന്റണിജോസഫ്‌,ഡാവിഞ്ചി,അരിസ്റ്റോ സുരേഷ്,ബൈജു എഴുപുന്ന,അംബികമോഹൻ,
രാജേഷ്‌ അമ്പലപ്പുഴ,ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌,സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. 

സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.തിരക്കഥ-ഫാദർ ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം-രജീഷ് രാമൻ, ചിത്രസംയോജനം- ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ-ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി, ആർട്ട്: നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സംഘട്ടനംആൽവിൻഅലക്സ്, ചീഫ്അസ്സോസിയേറ്റ്ഡയറക്ടർ-കൃഷ്ണ കുമാർ,മേക്കപ്പ്-സിനൂരാജ്‌,സൗണ്ട്ഡിസൈൻ- വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ്- വിപിൻ നായർ, കൊറിയോഗ്രഫി: സി പ്രസന്ന സുജിത്ത്.

മെയ്‌ 20ന്‌ "വരയൻ" കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ സത്യം സിനിമാസ്‌ റിലീസ്‌ ചെയ്യും.

പി ആർ ഒ : എ എസ് ദിനേശ്.
 

No comments:

Powered by Blogger.