" മെയ്ഡ് ഇൻ ക്യാരവാൻ " എന്ന സിനിമയുടെ രണ്ടാമത്തെ ഓഫീഷ്യൽ ലിറിക്കൽ വീഡിയോ സോംഗ് നാളെ റിലീസ് ചെയ്യും . "മെയ്ഡ് ഇൻ ക്യാരവാൻ" എന്ന സിനിമയുടെ രണ്ടാമത്തെ  ഓഫീഷ്യൽ ലിറിക്കൽ വീഡിയോ സോംഗ് നാളെ (മാർച്ച് 25 വെള്ളിയാഴ്ച)  വൈകിട്ട് ആറിന്  മഞ്ജു വാര്യരുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. 

ഹൃദയത്തിന് ശേഷം അന്നു ആൻ്റണി നായികയാവുന്ന ചിത്രമാണ് "മെയ്ഡ് ഇൻ ക്യാരവാൻ"

സിനിമ കഫെ
പ്രൊഡക്ഷൻസിന്റെയും
ബാദുഷപ്രൊഡക്ഷൻസിന്റെയും ബാനറിൽ മഞ്ജു ബാദുഷ നിർമ്മിച്ച്നവാഗതനായ ജോമി കുര്യാക്കോസ് കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ്  'മെയ്ഡ് ഇൻ ക്യാരവാൻ'. 

ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്  വിനു തോമസാണ്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെവേറിട്ടകഥയുമായി എത്തുന്ന  'മെയ്ഡ് ഇൻ ക്യാരവാനിൽ' പുതുമുഖം പ്രിജിൽകേന്ദ്രകഥാപാത്രമാകുന്നു. ഹൃദയത്തിന് ശേഷം അന്നു ആൻ്റണി നായികയാവുന്ന ചിത്രമാണിത്. കൂടാതെ ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ഈ  ചിത്രത്തിൽ അഭിനയിക്കുന്നു. 

ക്യാമറ: ഷിജു.എം.ഭാസ്കർ, എഡിറ്റിങ്: വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജെ.പി, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ.ആർ (സപ്ത), ക്രിയേറ്റീവ് ഹെഡ്: പങ്കജ് മോഹൻ, പ്രൊഡക്ഷൻ മാനേജർ: അസ്ലം പുല്ലേപ്പടി, സ്റ്റിൽസ്: ശ്യാം മാത്യു  എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
 

No comments:

Powered by Blogger.