എസ്.എസ് രാജമൗലിയുടെ " രുധിരം,രണം ,രൗദ്രം( RRR ) " പതിനായിരത്തിൽപരം തീയേറ്ററുകളിൽ നാളെ റിലീസ് ചെയ്യും.

ഇന്ത്യൻ സിനിമാലോകത്തെ വിസ്മയ ചിത്രം " ബഹുബലി " യുടെ രണ്ട് ഭാഗങ്ങൾ ഒരുക്കിയ എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ. ആർ .ആർ നാളെ ( മാർച്ച് 25) പതിനായിരത്തിൽപരം തീയേറ്ററുകളിൽ റിലീസ് ചെയ്യും. 

മലയാളം ,തമിഴ് ,തെലുങ്ക് ,ഹിന്ദി, കന്നട എന്നീ ഭാഷകൾക്ക് പുറമേപോർച്ചുഗീസ്,കൊറിയൻ,ടർക്കിഷ്, സ്പാനിഷ് ഉൾപ്പടെയുള്ളവിദേശഭാഷകളിൽ സിനിമ പുറത്തിറങ്ങും. 
കേരളത്തിൽ അഞ്ഞൂറിൽപരം തീയേറ്ററുകളിലാണ് രുധിരം, രണം ,രൗദ്രം റിലീസ് ചെയ്യുന്നത്. 

ജൂനിയർ എൻ.ടി.ആർ ,രാം ചരൺഎന്നിവർഅഗ്നിയുടെയും,ജലത്തിൻ്റെയും പ്രതീകമായ
കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. 

ആലിയ ഭട്ട് ,അജയ് ദേവഗൺ, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ ,അലിസൻ  ഡൂഡി , ശ്രിയ ശരൺ എന്നിവരോടൊപ്പം ഛത്രപതി ശേഖർ ,രാജീവ് കനകാല, രാഹുൽ രാമക്യഷ്ണ ,
എഡ്വേർഡ്  സോനൻബ്ലിക്, അരുൺ സാഗർ എന്നിവർ അതിഥി താരങ്ങളായും അഭിനയിക്കുന്നു. 

1920ലെ  അല്ലൂരി സീതാരാമ രാജു ( രാം ചരൺ) ,കോമരം ഭീം ( എൻ.ടി. ആർ ജൂനിയർ) എന്നീ സ്വാതന്ത്രസമരസേനാനികളുടെ കഥയാണ് സിനിമയുടെ പ്രമേയം. 

വി. വിജയേന്ദ്രപ്രസാദാണ് തിരക്കഥയും , ഏ. ശ്രീകർ പ്രസാദ് എഡിറ്റിംഗും ,കെ. കെ ശെന്തിൽകുമാർഛായാഗ്രഹണവും ,എം.എം. കീരാവാണി  സംഗീതവും , മങ്കൊമ്പ് ഗോപാലാകൃഷ്ണൻഗാനരചനയും നിർവ്വഹിക്കുന്നു.

വിജയ് യേശുദാസ്, കെ.എസ്. ഹരിശങ്കർ , യാസിൻ നിസാർ, എം.എം. കീരാവാണി, കല ഭൈരവാ , വിജയ് പ്രകാശ്, ചന്ദ്രാന ബാല കല്യാൺ ,ചാരു ഹരിഹരൻ , ശാന്തി ചാഗത്തി, ഹരിക നാരായൻ  എന്നിവരാണ് ഗാനങ്ങൾആലപിച്ചിരിക്കുന്നത്. സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനറും , വി. ശ്രീനിവാസ് മോഹൻ വി.എഫ് .എക്സും ഒരുക്കിയിരിക്കുന്നത്.

3D, Atmos ,Imax ഉൾപ്പടെയുള്ള ഫോർമാറ്റുകളിലാണ്  സിനിമ റിലീസ് ചെയ്യുന്നത് .

ബാഹുബലിയുടെ റിലീസിന് ശേഷം നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ചിത്രം നാളെ തീയേറ്ററുകളിൽ എത്തുന്നത്. 

സലിം പി. ചാക്കോ .
cpK desK .


 
No comments:

Powered by Blogger.