സിനിമാ ലോകത്തേക്ക് ലണ്ടനിൽ നിന്നൊരു പുത്തൻ താരോദയം: മെറി പോൾ .മാറുന്ന സിനിമയുടെ ലോകത്തേക്ക് പുതിയ കാൽവെപ്പുമായി എത്തിയിരിക്കുകയാണ് ലണ്ടനിൽ നിന്നും മെറി പോൾ. തിരുവല്ല സ്വദേശിനിയും അഭിനേതാവായവിനുപോളിൻ്റെ സഹോദരികൂടിയാണ് മെറി പോൾ. 

ആർ.വി എൻ്റർടെയിൻമെൻസിൻ്റെ ബാനറിൽ രാജേഷ് കുമാർ, വിശാഖ് വിശ്വനാഥൻ ചേർന്ന് നിർമിച്ച് രാജേഷ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ  ഹിന്ദി ചിത്രത്തിൽ ആണ് മെറി അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഊട്ടി, ഡൽഹി, ബിഹാർ,ജമ്മു കാശ്മീർ,മൂന്നാർഎന്നിവടങ്ങളിലായി  നടക്കുന്നു. പുതുമുഖ താരങ്ങൾക്ക് പ്രത്യേക പരിഗണന കൊടുത്ത ഒരു ചിത്രം കൂടി ആണിത്. ജിനു എന്ന് വിളിപ്പേരുള്ള മെറി താമസിക്കുന്ന ലണ്ടൻ നഗരത്തിൻ്റെമാസ്മരികതയിൽ നിന്ന് വീണ്ടും പുതിയ അവസരങ്ങൾക്കായി നാട്ടിലേക്ക് പറക്കാൻ മനസ്സ് ഒരുക്കിവെച്ച്
കാത്തിരിക്കുകയാണിപ്പോൾ.

No comments:

Powered by Blogger.