" ദസ്ര " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

പ്രശസ്ത നടൻ നാനിയുടെ പാൻ ഇന്ത്യൻ ചിത്രമായ "ദസ്ര" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്.കീർത്തി സുരേഷ് നായികയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകാന്ത് ഒടെല ആണ്. 

ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസ് ബാനറിൽ സുധാകർ ചെരുകുറി ചിത്രം നിർമ്മിക്കുന്നു.സമുദ്രക്കനി, സായ്കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണംനിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം പകരുന്നു.ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ്സും ആക്ഷൻ പായ്ക്ക്ഡായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

എഡിറ്റർ-നവീൻ നൂലി
പ്രൊഡക്ഷൻഡിസൈനർ-
അവിനാഷ് കൊല്ല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിജയ് ചഗന്തി,പി ആർ ഒ- എ എസ് ദിനേശ്, ശബരി.

No comments:

Powered by Blogger.