മമ്മൂട്ടി - നിസാം ബഷീർ ത്രില്ലർ ചിത്രം നാളെ തുടങ്ങും. മമ്മൂട്ടി ഏപ്രിൽ മൂന്നിന് ജോയിൻ ചെയ്യും." കെട്ട്യോളാണ് എന്റെ മാലാഖ "  എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം നിസാം ബഷീർ
സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നാളെ ( മാർച്ച് 30 ബുധൻ )  അതിരപ്പള്ളിയിൽ തുടങ്ങും. 
മമ്മൂട്ടി ഏപ്രിൽ മൂന്നിന് ജോയിൻ ചെയ്യും. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.

മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന് 'ഇബ്‌ലീസ്' നു തിരക്കഥ ഒരുക്കിയ സമീർ അബ്ദുൽ തിരക്കഥ ഒരുക്കും .

ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മമ്മൂട്ടി
ക്കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. GGVV എന്ന കന്നഡ ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ  സംഗീതവും ,ഛായാഗ്രഹണം 
അനന്തകൃഷ്ണനും നിർവ്വഹിക്കുന്നു. 

രതീന അർഷാദ് സംവിധാനം ചെയ്ത  മമ്മൂട്ടി-  പാർവതി തിരുവോത്ത് ടീമിന്റെ " പുഴു "  സോണി ലിവിൽ ഉടൻ റിലീസ് ചെയ്യും.  

No comments:

Powered by Blogger.