കൊച്ചി റീജിണൽ ഐ എഫ് എഫ് കെ സ്വാഗത സംഘം ഓഫീസ് നടി രജീഷ വിജയൻ ഉദ്ഘാടനം ചെയ്തു.


കൊച്ചി :കേരള ചലച്ചിത്ര അക്കാദമിയുടെ റീജിണൽ ഐ എഫ് എഫ് കെ യുടെ സ്വാഗത സംഘം ഓഫീസ്, എറണാകുളം മാക്ട ഓഫീസിൽ
അഭിനേത്രി രജിഷ വിജയൻ  ഉദ്‌ഘാടനം ചെയ്തു . കൊച്ചിൻ കോർപ്പറേഷൻ മേയർ അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സംവിധായകൻ ജോഷിമുഖ്യഅതിഥിയായിരുന്നു

ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെമൂന്ന്തിയേറ്ററുകളിലായാണ് റീജിണൽ ഐ എഫ് എഫ് കെ നടക്കുക . തിരഞ്ഞെടുത്ത അമ്പത്തിഒൻപത് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്കും ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റസിനും  ഇരുനൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്കായി നിശ്ചയിച്ചിട്ടുള്ളത് .
ഷിബു ചക്രവർത്തി ആമുഖവും 
‌സുന്ദർദാസ് സ്വാഗതവും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു , ഔസേപ്പച്ചൻ വാളക്കുഴി എന്നിവർ പ്രസംഗിച്ചു. 

വൈസ് ചെയർമാൻ ബി അശോക്, വി സി അശോക്, സാബു പ്രവദാസ്, കോളിൻസ് തുടങ്ങിയവർ സംബന്ധിച്ചു. ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗം സജിത മഠത്തിൽ നന്ദിയും പറഞ്ഞു .

No comments:

Powered by Blogger.