" പ്രിയ " പാലക്കാട് തുടങ്ങി.


കാർത്തിക് രാമകൃഷ്ണൻ, പുതുമുഖം നൈനിതഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന "പ്രിയ " എന്നചിത്രത്തിന്റെചിത്രീകരണം പാലക്കാട് ആരംഭിച്ചു.

വിനീത് വിശ്വൻ, കലാഭവൻ നവാസ്, ജയരാജ് വാര്യർ,ഉണ്ണി മറിമായം, മുസ്തഫ,
ജെയിംസ് ഏലിയ,ഷമീർ തോട്ടിങ്കൽ,മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.യെസ് യെൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷമീർ തോട്ടിങ്കൽ,നിഷാന്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മെജോ ജോസഫ് നിർവ്വഹിക്കുന്നു.

ഷിബു,ബനേർഘട്ട എന്നി ചിത്രങ്ങൾക്കു ശേഷം ഗോകുൽ രാമകൃഷ്ണൻ, കാർത്തിക് രാമകൃഷ്ണൻ എന്നിവർ ഒന്നിക്കുന്ന പ്രിയ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ നിർവ്വഹിക്കുന്നു.
അർജ്ജുൻപ്രഭാകരൻ,
ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റർ-പരീക്ഷിത്ത്.
കല-സോണി ആന്റെണി,
മേക്കപ്പ്-രാജേഷ് ചാലക്കുടി, വസ്ത്രാലങ്കാരം- നിഖിൽ ഹൗക്,സ്റ്റിൽസ്-ജെറി, ആക്ഷൻ-ബ്രൂസിലി രാജേഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി, അസിസ്റ്റന്റ് ഡയറക്ടർ-സവിൻ,ഹരി വി കെ,ധനൂപ് ജി.

പി ആർ ഒ-എ എസ് ദിനേശ്.
 

No comments:

Powered by Blogger.