അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന തിരിച്ചെടുത്തുന്ന " ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പ്രശസ്ത നടി ഭാവന അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ആദിൽ മൈമൂനത് അഷറഫ് സംവിധാനം ചെയ്യുന്ന " ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് " എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്.
ഷറഫുദ്ധീൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നതും സംവിധായകനാണ് .
ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൽഖാദർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരുൺ റുഷ്ദിഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പോൾ മാത്യൂസ്, നിഷാന്ത് റാംറ്റകെ, ജോക്കർ ബ്ലൂസ് എന്നിവരാണ്.
No comments: