സിദ്ധാർത്ഥ് ശിവയുടെ " ..എന്നിവർ " രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.


സിദ്ധാർത്ഥ് ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ..എന്നിവർ  " തിരുവനന്തപുരത്ത് നടക്കുന്ന 26-മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ  പ്രദർശിപ്പിക്കും. 

സർജാനോ ഖാലിദ് ,ബിനു പപ്പു, ജിയോ ബേബി ,സുരജ് എസ്. കുറുപ്പ് ,സുധീഷ് നായർ, ബിനിൽ എൽദോസ് , സിദ്ധാർത്ഥ് ശിവ , സുബിൻ സുധാകരൻ , ജാഫർ കടുവ, അർജുൻ ആയിലത്ത് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

1:1:3 എൻ്റെർടെയ്ൻമെൻ്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 
സിൻ്റോ പൊടുത്താസ് ഛായാഗ്രഹണവും ,സൂരജ് എസ് .കുറുപ്പ് സംഗീതവും, ഡിക്സൺ പൊടുത്താസ് പ്രൊജക്ട് ഹെഡും ആണ്. 

ജീവിതത്തിലെ നിർണ്ണായക സമയത്ത് വലിയൊരു പരീക്ഷണഘട്ടത്തെ നേരിടേണ്ടി വരുന്ന യുവാക്കളുടെ വിഹ്വതലതകളാണ് സിനിമയുടെ പ്രമേയം. 

മാർച്ച് 19ന് ഉച്ചയ്ക്ക് 3.15 ന് കലാഭവൻ തീയേറ്ററിലും ,മാർച്ച് 21 രാവിലെ 11.45ന് ന്യൂ തീയേറ്റർ സ്ക്രിൻ ഒന്നിലും, മാർച്ച് 24 രാവിലെ 11.45ന് ഏരീസ്പ്ലസ് എസ്.എൽ സിനിമാസ് രണ്ടിലും " എന്നിവർ " പ്രദർശിപ്പിക്കും. 

101 ചോദ്യങ്ങൾ ,സഹീർ, ഏയ്ൻ ,ചതുരം ,കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ, സഖാവ് ,വർത്തമാനം എന്നി ചിത്രങ്ങൾ സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്തു. 


സലിം പി. ചാക്കോ .
cpK desK .


 

No comments:

Powered by Blogger.