മമ്മൂട്ടി ,ലിജോ ജോസ് പെല്ലിശ്ശേരി ടീമിൻ്റെ " നൻ പകൽ നേരത്ത് മയക്കം " സിനിമയുടെ ടീസർ നാളെ ( മാർച്ച് 18 World Sleep Day) വൈകിട്ട് ഏഴിന് റിലീസ് ചെയ്യും.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന " നൻപകൽ നേരത്ത് മയക്കം " സിനിമയുടെ ടീസർ നാളെ ( മാർച്ച് 18 World Sleep day) വൈകിട്ട് ഏഴ് മണിയ്ക്ക് റിലീസ് ചെയ്യും. 

ഛായാഗ്രഹണം തേനി ഈശ്വറും .കഥ ലിജോയും, എഴുത്ത് എസ്. ഹരീഷും, ചിത്രസംയോജനം ദീപു ജോസഫും, ശബ്ദമിശ്രണം ഫസൽ എ.ബക്കറും ,കലാ സംവിധാനം ഗോകുൽദാസും, വസ്ത്രാലങ്കാരം  മെൽവി .ജെയും ,ശബ്ദ സംവിധാനം രംഗനാഥ് രവിയും ,ചമയം റോണക്സ് സേവ്യറും ,എസ്. ജോർജ്ജും ,പരസ്യകല ബാലരാം ജെയും ,വര കെ.പി. മുരളീധരനും ,തമിഴ് - ജയകുമാർ മൺ കുതിരൈയും നിർവ്വഹിക്കുന്നു. 

രമ്യ പാണ്ഡ്യൻ ,അശോകൻ, കൈനകരി തങ്കരാജ് ,ടി. സുരേഷ് ബാബു ,ചേതൻ ജയലാൽ ,അശ്വത്ത് അശോക് കുമാർ ,സജ്ജന ദീപു ,രാജേഷ് ശർമ്മ, ഗിരീഷ് പെരിൻച്ചേരി, ഗീതി സംഗീത, തേനവൻ, പ്രശാന്ത് മുരളി ,പ്രമോദ് ഷെട്ടി, യമ ഗിൽമേഷ് , കോട്ടയം രമേഷ് ,ബിറ്റോ ഡേവീസ് ,
ഹരിപ്രശാന്ത് വർമ്മ ,ബാലൻ പാറയ്ക്കൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിൻ്റെ പേര് " വേലൻ " എന്നാണ്. 

സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.