ബ്രിന്ദയുടെ " ഹേയ് ! സിനാമിക " റോമാൻ്റിക് കോമഡി ഗ്രാമ .


ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ബ്രിന്ദ  സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് " ഹേയ് !  സിനാമിക " .

മണിരത്നം സംവിധാനം ചെയ്ത " ഓകെ കൺമണി " എന്ന ചിത്രത്തിലെ ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്  " ഹേയ് സിനാമിക " എന്ന പേര് ഈ സിനിമയ്ക്ക് നൽകിയത്. 
ഒരു മുഴുനീള റൊമാന്റിക് കോമഡി ഡ്രാമയാണ് " ഹേയ് സിനാമിക " . ദുൽഖർ സൽമാൻ്റെമൂപ്പത്തിമൂന്നാമത്തെ ചിത്രമാണിത് .

മൗനയുടെയും യാഴന്റെയും പ്രണയത്തിലൂടെയും അവരുടെ  കുടുംബജീവിതത്തിലൂടെയുമാണ് ഈ ചിത്രം കടന്നു പോകുന്നത്. 

മൗന (അദിതി റാവു ഹൈദ്രരി ) ഒരു പാലിയോ വെതർ  സയന്റിസ്റ്റ് ആണ്.  യാദൃശ്ചികമായി കൊച്ചിയിലെ ഒരു കോഫി ഷോപ്പിൽ വച്ച് കണ്ടുമുട്ടുന്ന യാഴനുമായി (ദുൽഖർ സൽമാൻ ) മൗന പ്രണയത്തിലാകുകയും  തുടർന്ന് അവർ 
വിവാഹിതരാകുകയും ചെയ്തു .  " ഹൗസ് ഹസ്ബന്റായ " യാഴന്റെ കരുതലും വാ തോരാതെയുള്ള സംസാരവും മൗനയെഅലോസരപ്പെടുത്തുന്നതോടെ അവൾ അവനെ ഒഴിവാക്കാൻ ശ്രമിക്കുന്നു.   

അതിനായി മൗന സൈക്കോളജിസ്റ്റായ ഡോ. മലർവിഴിയെ (കാജൽ അഗർവാൾ ) സമീപിക്കുന്നു. മലർവിഴി യാഴന്റെയും
മൗനയുടെയുംജീവിതത്തിലേക്ക് എത്തുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളാണ്  ബ്രിന്ദ മാസ്റ്റർ തൻ്റെ ആദ്യ ചിത്രത്തിലൂടെ പ്രമേയമാക്കിയുള്ളത്. യോഗി ബാബുവും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഗാന രചയിതാവ് വൈരമുത്തുവിൻ്റെ മകൻ മദൻ കർക്കി തിരക്കഥയും , 
മദൻ കർക്കിയുടെ തന്നെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതവും ,പ്രീത ജയരാമൻ ഛായാഗ്രഹണവും,രാധാ  ശ്രീധർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ജീയോ സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള വെഫയെർ റിലീസാണ് കേരളത്തിലെ തീയേറ്ററുകളിൽ ഈസിനിമഎത്തിച്ചിരിക്കുന്നത്. 

ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന  റൊമാന്റിക് കോമഡി എന്റർടൈനർ തന്നെയാണ് സംവിധായിക ബ്രന്ദയുടെ   " ഹേയ് സിനാമിക " .

ദുൽഖർ സൽമാൻ , കാജൾ അഗർവാൾ ,അദിതി റാവു ഹൈദ്രരി തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങളെ നന്നായിഅവതരിപ്പിച്ചിട്ടുണ്ട്.കോറിയോഗ്രാഫിയാണ് സിനിമയുടെ ഹൈലൈറ്റ്. 

ഭാര്യയും ,ഭർത്താവും തമ്മിൽ പരസ്പരം മനസിലാക്കിയാൽ പല വിഷയങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്നാണ് " ഹേയ് സിനാമിക " യുടെ പ്രമേയം. 
എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഈ സിനിമ ബ്രിന്ദ ഒരുക്കിയിരിക്കുന്നത്. 

Rating : 3.5/ 5.
സലിം പി. ചാക്കോ .
cpK desK.

 
 
 

No comments:

Powered by Blogger.