വിജയ് യേശുദാസിൻ്റെ ജന്മദിനത്തിൽ " സാൽമൺ " എന്ന സിനിമയിലെ ആദ്യഗാനം ഏഴ് ഭാഷകളിൽ പുറത്തിറങ്ങി.


വിജയ് യേശുദാസിൻ്റെ 
ജന്മദിനത്തില്‍ ഏഴ് ഭാഷകളിലെ ആദ്യഗാനത്തിന്റെ റിലീസ്ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലാദ്യമായി ഏഴു ഭാഷകളിലുള്ള ഗാനങ്ങളുടെ വീഡിയോ ഒരേ ദിവസം പുറത്തിറക്കി അത്ഭുതം സൃഷ്ടിച്ച്  " സാല്‍മണ്‍ " . 


The first song of SALMON 3D movie is out now and all the seven languages Links are mentioned below.. 💚💙

1️⃣Tamil 💃

2️⃣Telugu 💃

3️⃣Malayalam 💃

4️⃣Hindi 💃
Send u soon... 

5️⃣Kannada 💃

6️⃣Bengali 💃

7️⃣Marathi 💃


ത്രിഡി സിനിമയായ സാല്‍മണിലെ ഏഴു ഭാഷകളിലേയും ആദ്യഗാനം ടു ഡി രൂപത്തിൽ ടി സീരിസ് ലഹിരി യൂട്യൂബ് ചാനലിലൂടെ റിലീസായി. വിജയ്
യേശുദാസിന്റെ ജന്മദിനമാണ് ഇന്ന് ( മാർച്ച് 23 ) .

നേരത്തെ ലോകപ്രണയ ദിനത്തില്‍ സിനിമയിലെ ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോ റിലീസായിരുന്നു.
വിജയ് യേശുദാസും ജോനിറ്റ ഡോഡയും രംഗത്തെത്തുന്ന കാതല്‍ എന്‍ കവിതൈ എന്ന ഗാനമാണ് തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളില്‍ പുറത്തിറങ്ങുന്നത്.

തമിഴില്‍ നവീന്‍ കണ്ണന്റെ രചനയില്‍ സിദ് ശ്രീരാം ആലപിച്ച ഗാനം മലയാളത്തില്‍ നവീന്‍ മാരാരും തെലുങ്കില്‍ രാജേഷും രചനയും രണ്ട് ഭാഷകളിലും ശ്രീജിത്ത് എടവന ആലപിച്ചിരിക്കുന്നു.കന്നഡയില്‍ അനിഷ് പി സി മാംഗളൂരിന്റെ വരികള്‍ക്ക് ശ്രീകാന്ത് ഹരിഹരനും ഹിന്ദിയിലും മറാഠിയിലും ഉമേഷ് യാദവിന്റെ വരികളില്‍ അഭിജിത്ത് ദാമോദരനും അജയ് ജയറാമും പാടിയ ഗാനം ബംഗാളിയില്‍ എസ് കെ മിറാജിന്റെ വരികളില്‍ ശ്രീറാം സുശീലാണ് ആലപിച്ചിരിക്കുന്നത്.ബംഗാളിയിലെഗാനറെക്കോര്‍ഡിംഗ് ബംഗ്ലാദേശിലാണ്നിര്‍വഹിച്ചതെന്നപ്രത്യേകതയും സാല്‍മണുണ്ട്.

അയ്യപ്പദാസിന്റെ കൊറിയോഗ്രഫിയില്‍ വിജയ് യേശുദാസും ജോനിറ്റ ഡോഡയും ചേര്‍ന്നുള്ള മനോഹര ദൃശ്യങ്ങളുടെ ടു ഡി ക്യാമറ സെല്‍വ കുമാറാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇതേ ഗാനത്തിന്റെ ത്രി ഡി ക്യാമറ രാഹുലാണ് ചെയ്തിരിക്കുന്നത്. പാട്ട് എഡിറ്റിംഗ്- ജോഷി ചോലപ്പിള്ളി, കളറിസ്റ്റ്-സെൽവിൻ വർഗ്ഗീസ്.
 ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സാല്‍മണ്‍. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. ചിത്രത്തിന് ഇരുപതു കോടി രൂപയാണ് ബജറ്റ്.

വിജയ് യേശുദാസിനും ജോനിറ്റ ഡോഡയ്ക്കും പുറമേ വിവിധ ഇന്ത്യന്‍ഭാഷാഅഭിനേതാക്കളായ ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, സജിമോന്‍ പാറയില്‍, ഇബ്രാഹിംകുട്ടി, സമീര്‍, ധ്രുവന്ത്, ബഷീര്‍ ബഷി, പട്ടാളം സണ്ണി, നവീന്‍ ഇല്ലത്ത്, സി കെ റഷീദ്, ജെര്‍മി ജേക്കബ്, വിനു അബ്രഹാം, സുമേഷ് മുഖത്തല, അലിം സിയാന്‍, സിനാജ്, റസാക്, ഫ്രാന്‍സിസ്, മീനാക്ഷി ജയ്‌സ്വാള്‍, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ആഞ്‌ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബിസ്മി നവാസ്, നസ്‌റീന്‍ നസീര്‍, ദര്‍ശിനി, സംഗീത വിപുല്‍, ജ്യോതി ചന്ദ്രന്‍, സീതു, അഫ്‌റീന്‍ സൈറ, ബേബി ദേവാനന്ദ, ബേബി ഹെന തുടങ്ങിയവർക്കൊപ്പം സംവിധായകന്‍ ഷലീല്‍ കല്ലൂരും അഭിനയിക്കുന്നുണ്ട്.
പി ആർ ഒ : എ.എസ് ദിനേശ് .


സലിം പി. ചാക്കോ .
cpK desK .

No comments:

Powered by Blogger.