ഇന്ദ്രൻസ് as കേളു in " പത്തൊമ്പതാം നൂറ്റാണ്ട് " .

പത്തൊൻപതാം നൂറ്റാണ്ടിൻെറ ഇരുപത്തിയേഴാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.
ഇന്ദ്രൻസ് അവതരിപ്പിച്ച
കേളുഎന്നകഥാപാത്രത്തെയാണ്പരിചയപ്പെടുത്തുന്നത്..

നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ  ഒരു കാലഘട്ടത്തിൽ ജീവിച്ച അധസ്ഥിതനായ ഒരു പാവം മനുഷ്യൻഅനുഭവിക്കേണ്ടിവന്ന ജീവിത ദുഖങ്ങളുടേയും യാതനകളുടേയുംനേർച്ചിത്രമാണ്  കേളുവിലൂടെ വരച്ചു കാട്ടുന്നത്.. 

ഇന്ദ്രൻസ്തൻെറസ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രത്തെജീവസ്സുറ്റതാക്കി...ഇത്രയേറെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് എങ്ങനെ രണ്ടര മണിക്കുറിൽ ഈ സിനിമയുടെ കഥപറഞ്ഞു തീർക്കുമെന്ന്പലസുഹൃത്തുക്കളും ചോദിക്കുന്നുണ്ട്. 

തീയറ്ററിൽ സിനിമ വന്നു കഴിയുമ്പോൾ നിങ്ങൾക്ക് അതിനുള്ള മറുപടി കിട്ടുമെന്ന് യാതൊരു അവകാശ വാദങ്ങളുമില്ലാതെ പറഞ്ഞു കൊള്ളട്ടെ..ഇതുവരെ പ്രേക്ഷകർക്കുപരിചയമില്ലാത്ത ഒരു ചരിത്ര പുരുഷൻെറ സാഹസിക കഥ പറയുന്ന ആക്ഷൻ പാക്ക്ഡ് ആയ ഈ ചിത്രത്തിലെ നായകൻ സിജു വിത്സനാണ്.

ഈ ചരിത്ര സിനിമയിൽ സാങ്കേതിക മേന്മയ്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് മതിയായ സമയം ആവശ്യമായതിനാൽ പത്തൊൻപതാം നൂറ്റാണ്ടിൻെറ റിലീസ് കൃത്യമായി ഇപ്പോൾ അനൗൺസ് ചെയ്യുന്നില്ല .. 
ശ്രീ ഗോകുലം മൂവീസ്സിന്റെ ബാനറിൽഗോകുലംഗോപാലൻ നിർമ്മിച്ച് വിനയൻ 
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ 
സിജു വിത്സൻനായകനാവുന്നു.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്,സുധീര്‍കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,മുസ്തഫ,
സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,
ചാലിപാല,ശരണ്‍,മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,
സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍,ആദിനാട് ശശി,മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍,
നസീര്‍ സംക്രാന്തി,ഹരീഷ് പേങ്ങന്‍,ഗോഡ്‌സണ്‍,ബിട്ടു തോമസ്,സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു,ദീപ്തി സതി,പൂനം ബജ്വ,രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്, നിയ ശങ്കരത്തിൽ ,മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ,ബിനി,അഖില,റ്റ്വിങ്കിൾ ജോബി തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്നു.

ഛായാഗ്രഹണം ഷാജികുമാർ
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക്എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍,ബൈജു ഗോപാലന്‍, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്-വിവേക് ഹര്‍ഷന്‍. മേക്കപ്പ്-പട്ടണം റഷീദ്, കോസ്റ്റ്യും-ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍- സതീഷ്,സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി എസ്, അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍-സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജൻ ഫിലിപ്പ്,പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍,
റാം മനോഹർ.

പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.