" ദി ഡാർക്ക് സീക്രട്ട് " മാർച്ച് 18ന് റിലീസ് ചെയ്യും.


മാജിക്കൽ ട്രിയങ്കിലിന്റെ ബാനറിൽ, ജോമോൻ ജോർജ്ജ്, സാബു മാണി എന്നിവർ ചേർന്ന് സംവിധാനം  ചെയ്യുന്ന "ദി ഡാർക്ക്‌ സീക്രട്ട് " മാർച്ച് 18-ന് റിലീസ് ചെയ്യും.

കേരളത്തിലുംഅയർലണ്ടിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയിൽ സന്തോഷ്‌ കിഴാറ്റൂർ പ്രധാന വേഷത്തിൽ എത്തുന്നു. സാമൂഹിക പ്രസക്തമായ യാഥാർഥ്യങ്ങൾ വിശകലനം ചെയ്യുന്ന സസ്‍പെൻസ് ത്രില്ലർ മൂവിയിൽ, വ്യത്യസ്തമായ പ്രമേയം  വ്യത്യസ്തകളോടെ  അവതരിപ്പിക്കുന്നു.

ഈ സിനിമ  ഒരുപാട് ചിന്തിപ്പിക്കുകയും  ലോകം തിന്മയുടെതല്ല  മറിച്ച് നന്മയുടെ  ആണെന്നും, ഈ ഭൂമിയിൽ നൻമയുടെ സുഗന്ധം പടർത്തുന്നത്, നമ്മുടെ നല്ല ചിന്തകളും, പ്രവർത്തനങ്ങളും ആണ് എന്ന്  സമൂഹത്തോട്  പറയുന്ന ഒരു നന്മയുടെ സന്ദേശമാണ്  ഈ സിനിമ. "ഒരു സിനിമ എന്താകണം എന്നും  കല ഒരു സംസ്കാരമാണെന്നും  ഈ സിനിമ നമ്മളെ ഓർമ്മപ്പെടുത്തും"സംവിധായകരായജോമോൻജോർജ്ജ്,സാബു മാണി എന്നിവർ പറഞ്ഞു.
 മേക്കിങ്ങിൽ എറെ പുതുമകൾ നിറഞ്ഞ ഈ സിനിമ കച്ചവടസിനിമ മേഖലകളിൽ എറെചർച്ചആയിട്ടുണ്ട്. 

മാറ്റമുണ്ടാകേണ്ട കാലത്തിന്റെ നിയമങ്ങൾക്ക്മുന്നിൽചുഷണം നേരിടുന്ന ജനങ്ങൾക്ക് ഒരു നേരിന്റെ മറുപടി ആയിരിക്കും ഈ സിനിമ. ക്യാമറ-മഹേഷ്‌, സംഗിതം -ജിജി തോംസൺ,
ജയകാർത്തി, അസോ ഡയറക്ടർ -അജിത്,എഡിറ്റിംഗ് -മണി,മേക്കപ്പ്-പിയുഷ് പുരുഷു,
പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൽ അങ്കമാലി.

പി ആർ ഒ :എ എസ് ദിനേശ്.

No comments:

Powered by Blogger.