"പത്രോസിന്റെ പടപ്പുകൾ " നാളെ റിലീസ്‌; ആദ്യ സംവിധാന സംരംഭവുമായി അഫ്‌സൽ അബ്ദുൾ ലത്തീഫ്‌.

എഴുത്തുക്കാരനായും സംവിധായകനായും സീരിയൽ ലോകത്ത് നിരവധി വർഷത്തെ പ്രാഗൽഭ്യം തെളിയിച്ച അഫ്‌സൽ അബ്ദുൽ ലത്തീഫ് പോയ വർഷം 2021ൽ ആയിരുന്നുതിരക്കഥാകൃത്തായി സിനിമയിലേക്കുള്ള തുടക്കം കുറിച്ചത്. എസ് ജെ സിനു സംവിധാനം ചെയ്ത് അമിത് ചക്കാലക്കൽ നായകനായ 'ജിബൂട്ടി' എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമ തിരക്കഥാകൃത്തായ അഫ്‌സൽ ഇപ്പോൾ തൊട്ടടുത്ത വർഷം തന്നെ സിനിമയിൽ ആദ്യമായി സംവിധായക കുപ്പായം അണിഞ്ഞ 'പത്രോസിന്റെ പടപ്പുകൾ' ഈ മാർച്ച് 18ന് പ്രദർശനത്തിന് എത്തും. 

'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന വൻ വിജയത്തിന് ശേഷം ഡിനോയ്‌ പൗലോസ് തിരക്കഥ ഒരുക്കി നായകനും ആകുന്ന മറ്റൊരു കോമഡി ചിത്രം എന്ന പ്രത്യേകത തന്നെ പ്രതീക്ഷകൾ ഉയർത്തുന്ന ആദ്യ ഘടകം. ഇതിന് പുറമെ 'ജിബൂട്ടി' എന്ന ഒരേയൊരു ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന പേരിന് അപ്പുറം 'മറിമായം' 'ഉപ്പും മുളകും' എന്നീ കഴിഞ്ഞ ദശാബ്ദത്തിൽ കേരളത്തിന്റെ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് കോമഡി പരമ്പരകളുടെ രണ്ടിന്റെയും തിരക്കഥാകൃത്ത് എന്ന നിലയിലും അഫ്‌സൽ നേടിയെടുത്ത പ്രശസ്തിയും ഈ രണ്ട് ജനകീയ മെഗാഹിറ്റ് സീരിയലുകളുടെയും സർവ ഹാസ്യമികവുംഅനുസ്മരിപ്പിക്കുന്ന 'പത്രോസിന്റെ പടപ്പുകൾ' സിനിമയുടെ വൻ ജനശ്രദ്ധ നേടിയ മികച്ച ട്രെയിലറും ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ ഒരു മില്യണിൽഅധികംകാഴ്ചക്കാരുമായിയൂട്യൂബിൽട്രെന്റിങ്ങായി മാറിയ 'ഫുൾ ഓൻ ആണേ' എന്ന കോമഡി ഗാനവും ഒക്കെ ഈ ചിത്രത്തെ ഒരു വല്യ വിഭാഗംപ്രേക്ഷകർപ്രതീക്ഷകളോടെ കാത്തിരിക്കാൻ കാരണങ്ങളായി ചിത്രത്തെ മാറ്റുന്നു.  

കരുനാഗപ്പള്ളിയിൽ തൊടിയൂരിനടുത്ത് അമരത്തുമഠത്തിൽ അബ്ദുൾ ലത്തീഫ് - ഖുറൈശിയ ബീവി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകനായ അഫ്‌സൽ എം ജി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എഞ്ചിനിയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷമാണ് കലാരംഗത്തേക്ക് കടന്നുവരുന്നത്. സ്‌കൂൾ കോളേജ് കാലത്ത് തന്നെ നാടകങ്ങൾക്കും കോമഡി സ്കിറ്റുകൾക്കും വേണ്ടി നിരവധി തിരക്കഥകൾ എഴുതി പ്രാവീണ്യം തെളിയിച്ചിരുന്നു അഫ്‌സൽ. പിന്നീട് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന വർത്തമാന അക്ഷേപ ഹാസ്യ പരിപാടിക്ക് തിരക്കഥയെഴുതി ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം. ആദ്യ സംരംഭം തന്നെ ഗംഭീരമാക്കിയതിനാൽ വീണ്ടും മികച്ച അവസരങ്ങളാണ് വളരെ വേഗത്തിൽ അഫ്സലിനെ തേടിയെത്തിയത്. ലഭിച്ച അവസരങ്ങളിൽ നിന്ന് അസിസ്റ്റൻറ് ഡയറക്ടർ എന്ന മേലങ്കിയിൽ ഫ്‌ളവേഴ്‌സ് ടിവിയുടെ 'ഉപ്പും മുളകും' കുടുംബത്തിലേക്ക്  എത്തിച്ചേരുകയാണ്  ഉണ്ടായത്. പിന്നീടങ്ങോട്ട്  സുരേഷ് ബാബു എന്ന കഥാകാരന്റ സഹായിയായും സഹകാരിയായും പ്രവർത്തിക്കുകയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ 358-ാം ഭാഗത്തിലൂടെ സ്വതന്ത്ര രചയിതാവായി മാറുകയും ചെയ്തു.

കൊച്ചി-വൈപ്പിൻ പ്രദേശത്ത് നടക്കുന്ന വളരെ ഹൃദ്യമായ ഒരു ഹാസ്യ കുടുംബ ചിത്രം എന്ന ലേബലിൽ ആണ് 'പത്രോസിന്റെ പടപ്പുകൾ' റീലീസിനായി ഒരുങ്ങുന്നത്. മരിക്കാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം വിതരണം ചെയ്യുന്നത് ഒ. പി. എം ഫിലിംസാണ്. ഡിനോയ്‌ പൗലോസിന് പുറമെ ഷറഫുദ്ധീൻ, നസ്‌ലിൻ, സുരേഷ് കൃഷ്ണ, നന്ദു, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും ഒട്ടനവധി പുതുമുഖ നടിനടന്മാരും അഭിനയിച്ചിരിക്കുന്നു. 

ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റിംഗ്, ക്രിയേറ്റിവ് ഡയറക്ഷന്‍ - സംഗീത് പ്രതാപ്. കല - ആഷിക്. എസ്, വസ്ത്രലങ്കാരം - ശരണ്യ ജീബു, മേക്കപ്പ് - സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ - സിബി ചീരന്‍, സൗണ്ട് മിക്‌സ് - ധനുഷ് നായനാര്‍, പിആർഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്, ഡിജിറ്റൽ മാർക്കറ്റിംഗ്‌ - എം. ആർ. പ്രൊഫഷണൽ.

No comments:

Powered by Blogger.