രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും തുടങ്ങി .....


കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന "രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും " തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു.   

ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റർടെയ്നറാണ് രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും.       

രൺജി  പണിക്കർ, ഇന്ദ്രൻസ് , സുരാജ് വെഞാറമൂട്, സുധീർ കരമന, എം എ നിഷാദ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്,  ഗോപു കിരൺ , അരിസ്റ്റോ സുരേഷ്,നെൽസൺ, നോബി, ജയകുമാർ , ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവർ അഭിനയിക്കുന്നു. 

ബാനർ - കിരൺസ് പ്രൊഡക്ഷൻസ്, രചന, സംവിധാനം - സുജിത് എസ് നായർ , നിർമ്മാണം - ആഷിൻ കിരൺ , എക്സി : പ്രൊഡ്യൂസർ - ഗോപുകിരൺ സദാശിവൻ, ഛായാഗ്രഹണം - ഗൗതം ലെനിൻ, പ്രൊഡക്ഷൻ കൺട്രോളർ - കിച്ചി പൂജപ്പുര, സംഗീതം - റോണി റാഫേൽ , സംഭാഷണം - സിനുസാഗർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - കെ എം നാസ്സർ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി തിരുമല, നെബു,  പ്രൊഡക്ഷൻ ഡിസൈനർ- മനോജ് ഗ്രീൻവുഡ്‌സ്, കോസ്‌റ്റ്യൂം - ശ്രീജിത്ത്, ചമയം - സാഗർ, അസ്സോസിയേറ്റ് ഡയറക്ടർ - ഡുഡു ദേവസ്സി, സാങ്കേതിക സഹായം - അജു തോമസ്, ശിവ മുരളി, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് - ഷിജിത്ത്.

തിരുവനന്തപുരവുംരാമേശ്വരവുമാണ് ലൊക്കേഷനുകൾ.

അജയ് തുണ്ടത്തിൽ .
( പി.ആർ. ഓ ) 

No comments:

Powered by Blogger.