റാം - നിവിൻ പോളി സിനിമയുടെ ഷൂട്ടിംഗ് ലോക്കേഷനിൽ സംവിധായകൻ മിഷ്കിൻ അപ്രതീക്ഷിത സന്ദർശനം നടത്തി.

റാം-നിവിന്‍ പോളി സിനിമയുടെ ഷൂട്ടിംഗ് ലോക്കേഷനിൽ
സംവിധായകന്‍ മിഷ്‌കിന്‍
അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.

മാനാടിന്റെ മഹത്തായ വിജയത്തിന് ശേഷം, വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാതാവ് സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ അതിവേഗം പുരോഗമിക്കുന്നു.

തങ്കമീങ്ങള്‍, പേരന്‍പ് തുടങ്ങിയമാസ്റ്റര്‍പീസുകളിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ റാം, തെന്നിന്ത്യയിലെ പ്രശസ്ത നടന്മാരില്‍ ഒരാളായ നിവിന്‍ പോളിയുമായി ഒന്നിക്കുന്ന ഈ ചിത്രത്തിന് പേരിട്ടിട്ടില്ല.
'റിച്ചി' എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി തമിഴിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.അഞ്ജലിയാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മറ്റൊരു പ്രധാന
കഥാപാത്രത്തെഅവതരിപ്പിക്കുന്ന സൂരി ഈ ചിത്രത്തിൽ ജോയിന്‍ ചെയ്തു.റാം-നിവിന്‍ പോളി ചിത്രത്തിനായി ഗ്രാന്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ സെറ്റ് പണിതു.ചെന്നൈയ്ക്ക് സമീപം ഗുമിഡിപൂണ്ടിയില്‍ സ്ഥിതി ചെയ്യുന്ന എആര്‍ആര്‍ ഫിലിം സിറ്റിയിലാണ് റെയില്‍വേ സ്‌റ്റേഷന്റെസ്‌പെല്‍ബൈന്‍ഡിംഗ് സെറ്റ് വര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. നിവിന്‍ പോളിയും സൂരിയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് അവിടെ ചിത്രീകരിക്കുന്നത്.
മാനാട്' എന്ന സിനിമയിലെ ഗംഭീരമായ സെറ്റ് വര്‍ക്കുകള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ഉമേഷ്, ഈ സിനിമയ്ക്കായി എ ആര്‍ ആര്‍ ഫിലിം സിറ്റിയില്‍ ഒരു റെയില്‍വേ സ്‌റ്റേഷന്റെ പ്രകൃതിദത്തമായ പശ്ചാത്തലമുണ്ടാക്കി. അത് ചലച്ചിത്ര നിര്‍മ്മാതാവ് മിഷ്‌കിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിന് സാക്ഷ്യം വഹിച്ചു.

സംവിധായകന്‍ റാം, നിവിന്‍ പോളി, സൂരി എന്നിവരുള്‍പ്പെടെയുള്ള മുഴുവന്‍അഭിനേതാക്കളുമായും അണിയറപ്രവര്‍ത്തകരുമായിട്ടുള്ളസാന്നിധ്യവുംആശയവിനിമയവും കൊണ്ട് സംവിധായകന്‍ മിഷ്‌കിന്‍ ഷൂട്ടിംഗ് സ്‌പോട്ട് മനോഹരമാക്കി.
യുവന്‍ ശങ്കര്‍ രാജ സംഗീതവും ഏകാംബരം ഛായാഗ്രഹണവും ഉമേഷ് ജെ കുമാര്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ധനുഷ്‌കോടിയില്‍ ഷൂട്ടിംഗ് ആരംഭിച്ച് തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, വാഗമണ്‍ എന്നിവയുള്‍പ്പെടെ കേരളത്തിലെയും വിദേശങ്ങളിലെയും  അതിമനോഹരമായ പ്രദേശങ്ങളിൽ ഈ ചിത്രം ചിത്രീകരിച്ചിട്ടുണ്ട്.
പി ആര്‍ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.