" സൗദി വെള്ളക്ക " സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

"സൗദി വെള്ളക്ക" സെക്കൻഡ് ലുക്ക്   പോസ്റ്റർ പുറത്തിറങ്ങി. 
ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദിപ് സേനൻ നിർമ്മിക്കുന്ന "സൗദി വെള്ളക്ക" എന്ന സിനിമയുടെ  സെക്കൻഡ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

" ഓപ്പറേഷന്‍ ജാവ"യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക.

ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാർഥ് ശിവ,ബിനു പപ്പു,സുജിത്ത് ശങ്കർ ഗോകുലന്‍, ശ്രിന്ധ,റിയ സെയ്റ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് . ശരണ്‍ വേലായുധന്‍ ഛായാഗ്രഹണംനിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. ചീഫ് അസോസിയേറ്റ്  ഡയറക്ടർ ജിജോ ജോസ്,ആർട്ട് സാബു വിതുര , മേക്കപ്പ് മനു മോഹൻ,
കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ,, സ്റ്റിൽസ് ഹരി തിരുമല,
ഡിസൈൻസ് യെല്ലോ ടൂത്ത്, പി ആർ ഒ മഞ്ജു ഗോപിനാഥ്.

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലുംപെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണംപൂർത്തിയാക്കിയത്.

No comments:

Powered by Blogger.