" ആദിവാസി " സിനിമയുടെ അണിയറ പ്രവർത്തകർ മധുവിൻ്റെ വീട്ടിൽ എത്തി.

വിജീഷ് മണി കഥ, തിരക്കഥ, സംഭാഷണമെഴുതി വിജീഷ് മണി സംവിധാനം 
ചെയ്യുന്ന ആദിവാസി " എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർ ചിണ്ടിക്കി ഊരിലെ മധുവി   ന്റെ  വീട്ടിലെത്തി അമ്മ മല്ലിയമ്മയെയും സഹോദരി സരസുവിനെയും സന്ദർശിച്ച് സിനിമയിലെ ഭാഗങ്ങൾ  കാണിച്ചു.

സംവിധായകൻ വിജീഷ് മണി,നടൻ മുരുകേഷ്  ഭുതുവഴി, ഗോത്ര ഗായിക വടികിയമ്മ , നാഗമ്മ, ശാരദാമ്മഎന്നിവരാണ് വീട്ടിലെത്തിയത്.

അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന മധുവിന്റെ കഥയാണ് "ആദിവാസി" എന്ന പേരിൽ സിനിമയാക്കുന്നത്.
മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലെത്തുന്ന ഈ ചിത്രത്തിൽ മധുവായി എത്തുന്നത് അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അപ്പാനി ശരത്താണ്.

'മധു'വിന്റെ ഭാഷയിൽ (മുടുക ഗോത്ര ഭാഷ)  വിശപ്പ് പ്രമേയമായി വരുന്ന ഈ  സിനിമ ഉടൻ പ്രേക്ഷകരുടെ മുന്നിലെത്തും.ഏരീസ്  ഗ്രൂപ്പിന്റെ ബാനറിൽ സോഹൻ റോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.മുരുകേശ്വരൻ
നിർവ്വഹിക്കുന്നു.എഡിറ്റിങ്ങ്  ബി ലെനിൽ 
സംഗീതം-രതീഷ് വേഗ 
സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ,കലാസംവിധാനം-
കൈലാസ്,വസ്ത്രാലങ്കാരം-ബുസി ബേബി ജോൺ,ലൈൻ പ്രൊഡുസർ-വിയാൻ,
സ്റ്റിൽസ്-രാമദാസ് മാത്തൂർ.
പി ആർ ഒ : എ എസ്  ദിനേശ്.

No comments:

Powered by Blogger.