എസ് എസ് ഫ്രെയിംസ് പുതിയ ഒരു ഒടിടി പ്ലാറ്റ്ഫോം കൂടി . ആദ്യ ചിത്രം അശോക് ആർ. നാഥിൻ്റെ " ഹോളി വൂണ്ട് " .



മലയാള സിനിമ വാണിജ്യ രംഗത്ത് എസ് എസ് ഫ്രെയിംസ് എന്ന പേരിൽ പുതിയൊരു ഒടിടി പ്ളാറ്റ്ഫോം കൂടി പ്രവർത്തനം ആരംഭിക്കാൻ പോകുന്നു. തിരുവനന്തപുരംആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സഹസ്രാര സിനിമാസ് ആണ് ഈ സംരംഭത്തിന് തുടക്കം ഇടുന്നത്.

ദേശീയ അന്തർദേശിയ തലത്തിൽ നിരവധി നിരൂപക പ്രശംസ നേടുകയും  2020ൽ കാനസിലേക്ക്തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത "കാന്തി " , കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ "ഒരിലത്തണലിൽ " എന്നീ ചിത്രങ്ങൾക്ക് ശേഷം അശോക് ആർ. നാഥ് സംവിധാനം ചെയ്ത 'ഹോളി വൂണ്ട്' (HOLY WOUND) എന്ന ചിത്രത്തിലൂടെയാണ് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്നത്. 

ഇതിനോടകം വിവാദങ്ങളിലൂടെ വാർത്താമാദ്ധ്യമങ്ങളിലിടം നേടിയ ഹോളിവൂണ്ട് , സ്വവർഗരതി ആസ്‍പദം ആക്കിയുള്ള പ്രമേയമാണ് ചർച്ച ചെയ്യുന്നത്. മാർച്ച് പകുതിയോടെയാണ് റിലീസ്.

അന്തർദേശീയനിലവാരമുള്ള എല്ലാ വിധ നവീന ടെക്നോളജികളും ഉൾകൊണ്ടുള്ള മികച്ച യൂസർ ഇൻറ്റർഫേസ് , മികവാർന്ന കാഴ്ച്ചാ അനുഭവവും ഉറപ്പുവരുത്തുന്നു.

ഉയർന്ന നിലവാരമുള്ള പ്രാദേശിക സിനിമകളും ഒപ്പം ദേശീയ അന്തർദേശീയ സിനിമകളും പ്രേക്ഷകർക്ക് ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പ്രാദേശിക ഒടിടി പ്ളാറ്റ്ഫോമാണ് എസ് എസ് ഫ്രെയിംസ് .  സിനിമകൾക്ക് ഉയർന്ന സുരക്ഷയും തടസ്സമില്ലാത്ത സ്ട്രീമിംഗും ഉറപ്പ് വരുത്തുന്നു.

ഈ സംരംഭത്തിന്റെ ആദ്യഘട്ടമെന്നോണം വെബ് ബ്രൗസറുകളിലൂടെ നേരിട്ട് തന്നെ വെബ്‌സൈറ്റ് സന്ദർശിച്ച് അക്കൗണ്ട് രജിസ്റ്റർ ചെയ്ത് സിനിമകൾ കാണുന്ന രീതിയിൽ ഏത് തരം ഡിവൈസുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ലളിതമായും സുതാര്യമായും ലഭ്യമാകുന്ന രീതിയിൽ ആയിരിക്കും പ്ലാറ്റഫോമിന്റെ സേവനം ആരംഭിക്കുക...
അതിന് ശേഷം വരും നാളുകളിൽ മൊബൈൽ ആപ്പിന്റെ സഹായത്തിൽ തന്നെ എല്ലാതരം ഡിവൈസുകളിലേക്കും സേവനം എത്തിക്കാനുള്ള പ്രവർത്തനവും നടന്നുകൊണ്ടിരിക്കുന്നു

ഭാഷ പരിധികൾ ഇല്ലാത്ത, ഉയർന്ന ചാർജുകൾ ഈടാക്കാത്ത, മികച്ച ഇൻറ്റർ ആക്റ്റീവ്, OTT ദൃശാനുഭവങ്ങളുമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഉടൻ തന്നെ SS FRAMES എത്തുന്നു.

No comments:

Powered by Blogger.