ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ റോയ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ നായകനായ " കരാട്ടെ ചന്ദ്രൻ " കോട്ടയത്ത് ചിത്രീകരണം തുടങ്ങി .
ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി റോയ് സംവിധാനം ചെയുന്ന " കരാട്ടെ ചന്ദ്രൻ " കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം തുടങ്ങി. വൻ വിജയങ്ങൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്ന ത് . 140 ദിവസമാണ് ചിത്രീകരണം ചാർട്ട് ചെയ്തിരിക്കുന്നത് .
ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ , ശ്യാം പുഷ്കരൻ എന്നിവരാണ് ചിത്രം നിർമ്മി ക്കുന്നത് ." മഹേഷിൻ്റെ പ്രതികാരം " മുതൽ ദിലീഷ് പോത്തൻ ചിത്രങ്ങളുടെ സഹ സംവിധായകൻ ആയിരുന്നു റോയ് .
വിജയ രാഘവൻ , ജോണി ആൻ്റണി , സുധീഷ, രൺജി പണിക്കർ , ഗോകുൽ സുരേഷ് ,സുരേഷ് കൃഷ്ണ , സ്ഫടികം ജോർജ്ജ് , മനോഹരി ജോയ് , ജയ കുറുപ്പ് , മഞ്ജുശ്രീ നായർ തുടങ്ങിയവർ ഈ ചിത്ര ത്തിൽ അഭിനയിക്കുന്നു .
എസ് . ഹരീഷ് , വിനോയ് തോമസ് എന്നിവർ രചനയും , രാകേഷ് ഹരിദാസ് ഛായാഗ്ര ഹണവും , കിരൺദാസ് എഡിറ്റിംഗും , ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും , വിവേക് കളത്തിൽ കലാ സംവിധാനവും ഒരുക്കുന്നു .
സലിം പി.ചാക്കോ .






No comments: