" ട്വൻ്റി വൺ ഗ്രാംസ് " വീഡിയോ ഗാനം സൈന മ്യൂസിക്കിൽ റിലീസായി.


https://youtu.be/Kt8R0YjAdU0

അനൂപ് മേനോനെ പ്രധാന  കഥാപാത്രമാക്കി ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ട്വന്റി വണ്‍ ഗ്രാംസ് "എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായിഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രമായി ഒരുക്കിട്ടുള്ള ഇതിലെ 'വിജനമാം താഴ്‌വാരം...' എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ്സൈനമ്യൂസിക്കിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്.

കേന്ദ്ര കഥാപാത്രമായ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, ചന്ദുനാഥ്,മാനസരാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജീവ ജോസഫ്, മേഘനാഥ റിനീഷ്, അജി ജോണ്‍, വിവേക് അനിരുദ്ധ്, മറീന മൈക്കല്‍, ബിനീഷ് ബാസ്റ്റിന്‍, ദിലീപ് നമ്പ്യാര്‍, നോബിള്‍ ജേക്കബ് തുടങ്ങിയ പ്രമുഖർ  അഭിനയിക്കുന്നു.

ഛായാഗ്രഹണം-ജിത്തു ദാമോദര്‍,എഡിറ്റിംഗ്-അപ്പു എന്‍ ഭട്ടതിരി,സംഗീതം-
ദീപക് ദേവ്,നിർമ്മാണം-റിനീഷ് കെ എൻ.
 

No comments:

Powered by Blogger.