" മഴയായ്..... അവൾ " റിലീസായി

നഷ്ട പ്രണയത്തിന്റെ തിരിച്ചു പിടിക്കലുകൾക്കിടയിൽ ഹൃദയ രക്തംപൊടിഞ്ഞഅനുഭവങ്ങളുടെ ഹൃദ്യസ്പർശിയായ മുഹൂർത്തങ്ങളാണ് " മഴയായ് അവൾ "എന്നചെറു
സിനിമയിൽ സംവിധായകനായ ബോസ് ദൃശ്യവത്കരിക്കുന്നത്.

പ്രസാദ് കണ്ണൻ നായക കഥാപാത്രത്തെഅവതരിപ്പിക്കുന്നു.നായിക ഗായത്രിയെ വേദിക അവതരിപ്പിക്കുന്നു.
ലാലൻ,മണിലാൽ,ദിവ്യ, നിഷ,ഗീതാ മണിലാൽ,റിയ ബെന്നി,കുക്കു,സംഗീത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ക്രീം ക്രിയേഷന്‍സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഋതുരോജ് നിർവ്വഹിക്കുന്നു.സുമീഷ് സോമസുന്ദരൻ എഴുതിയ വരികൾക്ക് അനന്തരാമന്‍ അനിൽ സംഗീതം പകർന്ന ഈ ചിത്രത്തിലെ ഗാനം സൂരജ് സന്തോഷ് ആലപിക്കുന്നു.

മേക്കപ്പ്-സ്മിത രാജേഷ്, ശാലി അഞ്ജന, കല- ടീജി ഗോപി, കോസ്റ്റ്യം- ശാലി അഞ്ജന, സ്റ്റില്‍സ്- സജീവ്  എം പി, സംഗീത് എസ് നായര്‍, ഡിസൈന്‍- രമേഷ് ബാബു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ആദര്‍ശ് എം ലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷൈജു പദ്മനാഭന്‍, സൗണ്ട് ഡിസൈൻ ആന്റ് മിക്‌സിംഗ്- ജിന്റോ കെ ജെ ടെക്കോയ്, 
എഡിറ്റര്‍- ശ്രീകേഷ്, സ്റ്റുഡിയോ- മീഡിയ പ്ലസ്, നിര്‍മ്മാണം-എ എസ് ദിനേശ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍- പ്രസാദ് കണ്ണന്‍, ക്യാമറ- അസിസ്റ്റന്റ്-അരുൺ,കൊറിയോഗ്രാഫി-സജിത്ത്.

നഷ്ട പ്രണയത്തിന്റെയും നേട്ട പ്രണയത്തിന്റെയും ഇടയിൽ മാറിയ കാലത്തെബന്ധങ്ങളുടെ തിരഞ്ഞെടുപ്പിൽപ്രതിഫലിക്കുന്നപ്രതീക്ഷകളുംആകുലതകളുംസമകാലിക സംഭവങ്ങളും കൂടി ഇഴചേരുമ്പോൾ "മഴയായ് അവൾ" അരമണിക്കൂറിൽ മനോഹരമായ കഥാനുഭവമായി മാറുന്നു.പ്രണയവുംസൗഹൃദവും സ്നേഹവുമെല്ലാം  ഒന്നിൽ നിന്നു തുടങ്ങി പല വഴിയായി ഒഴുകി ഒടുവിൽ മനസ്സിൽ ഒരു ചെറു മഴയായി പെയ്തിറങ്ങുന്ന ഈ ചെറു സിനിമ യുട്യൂബിൽ റിലീസായി.

പി ആർ ഒ-ശബരി.

No comments:

Powered by Blogger.