മനുഷത്വമുള്ള " കള്ളൻ ഡിസൂസ " . ആശയായി സുരഭീലക്ഷ്മിയുടെ മികച്ച അഭിനയം.


സൗബിൻ ഷാഹിർ ,സുരഭീ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കള്ളൻ ഡിസൂസ " .

കള്ളൻ ഡിസൂസ എന്ന മോഷ്ടാവ്  ചിലരുടെ ജീവിതത്തിൽ ഇടപെടുന്നതാണ് ഈ സിനിമയുടെ പ്രമേയം. ചിരിയോടൊപ്പം ചിന്തിക്കാനും പ്രമേയത്തിൽ വകയുണ്ട്. 

റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് സിനിമ നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ , ഹരീഷ് കണാരൻ, വിജയരാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേംകുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണകുമാർ, അപർണ നായർ, പൊന്നമ്മ ബാബു  എന്നിവരും ഈ ചിത്രത്തിൽ  അണിനിരക്കുന്നു.

അരുൺ ചാലിൽ
ഛായാഗ്രഹണംനിർവഹിക്കുന്നഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർസഹനിർമ്മാതാക്കളാണ്. , എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, പി.ആർ.ഓ വാഴൂർ ജോസ്  എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സൗബിൻ്റെ അഭിനയം എടുത്ത് പറയാം .സുരഭീലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ് ആശ. സർക്കിൾ ഇൻസ്പെക്ടർ കെ.എസ് മനോജായി ദിലീഷ് പോത്തനും തിളങ്ങി. ആശയുടെ പിതാവായി വെട്ടുകിളി പ്രകാശിൻ്റെ അഭിനയവും  പ്രേക്ഷക മനസിൽ ഇടം തേടി. 

ചാർളിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട കഥാപാത്രമാണ് കള്ളൻ ഡിസൂസയെങ്കിലും അതുമായി യാതൊരു  ബന്ധവുമില്ല എന്ന് തന്നെ പറയാം .

സർക്കിൾ ഇൻസ്പെക്ടറുടെ ഭാര്യയെ സ്നേഹിക്കുന്ന കള്ളൻ ഡിസൂസയാണ് സിനിമയുടെ ഹൈലൈറ്റ്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു കൊച്ചു സിനിമയാണ് "കള്ളൻ ഡിസൂസ  " .

Rating : 3.5 /5.
സലിം പി. ചാക്കോ .
cpk desk. 

No comments:

Powered by Blogger.