ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ തമിഴ് ചിത്രം " ജ്യോതി " ഉടൻ തീയേറ്ററുകളിൽ എത്തും.ഗാനഗന്ധർവ്വൻ യേശുദാസ് ക്ലൈമാസ് രംഗത്തു പാടിയ മനോഹരമായ പാട്ടിന്റെ അകമ്പടിയോടെ പുതിയ തമിഴ് ചലച്ചിത്രം ജ്യോതി ; ഉടൻ തിയേറ്ററിൽപ്രദർശനത്തിനെത്തും .

 " യാർ ചെയ്ത പാപമോ ...; എന്ന കാർത്തിക് നേത രചിച്ച ഗാനങ്ങളുമായി സംഗീത സംവിധായകൻ ഹർഷ് വർദ്ധൻ അമേരിക്കയിൽ പോയി യേശുദാസിനെ കൊണ്ട് പാടിച്ചു റെക്കോർഡ്ചെയ്യിക്കുകയാണുണ്ടായത്. അത്രമാത്രം പ്രചോദനത്മമകമായ ഈ ഗാനം യേശുദാസ് തന്നെ പാടണമെന്നു അണിയറ ശില്പികൾ തീരുമാനിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു .

സ്ത്രീകൾക്കും , കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ പ്രമേയമാക്കിയുള്ള ഒരു ക്രൈം ത്രില്ലർ സിനിമയാണിത് . തിരക്കഥാകൃത്തും സംവിധായകനുമായ കൃഷ്ണ പരമാത്മ യുടെ ജീവിത യാത്രയിൽ നേരിട്ട ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'ജ്യോതി' . ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്വർണ മെഡൽ ജേതാവായ കൃഷ്ണ സംവിധാനം ചെയ്യുന്ന ആദ്യസംരംഭം .

വെട്രിയും ( ജീവി ഫെയിം ), ഷീല രാജ്‌കുമാറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു . എഡിറ്ററും , നിർമാതാവുമായ എസ് .പി. രാജാ സേതുപതിയും ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു . ചതുരംഗ വേട്ടഎന്ന ചിത്രത്തിലെ എഡിറ്റർ കൂടിയായ സേതുപതി സംവിധായകൻ കൃഷ്ണയുടെ നിർബന്ധത്തെത്തുടർന്നു ആ റോൾഏറ്റെടുക്കുകയായിരുന്നു. എസ് .പി.ആർ പ്രൊഡക്ഷൻ ബാനറിൽ ഒരു പാട് വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഈ ചിത്രം സേതുപതിയുടെ ഓൾ റൌണ്ട് മികവ് തെളിയിക്കുന്നു .

കൃഷ കുറുപ് ( ഗോലി സോഡ ഫെയിം ), നാൻ ശരവണൻ ( രാക്ഷസൻ ഫെയിം ) , കുമരവേൽ , മൈം ഗോപി , സായി പ്രിയങ്ക തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീത സംവിധാനം ഹർഷ വർദ്ധൻ രാമേശ്വർ . 'ജ്യോതി'യുടെ ആദ്യ ആദ്യ പോസ്റ്റർ പുറത്തിറക്കിയത് ദുൽഖർ സൽമാൻ , ലോകേഷ് കനകരാജ് , രാജു മുരുഗൻ , സൃഷ്ടി ഡാങ്കെ എന്നിവർ ചേർന്നാണ് . ടീസർ പുറത്തിറക്കിയത് ജി. ധനജ്ജയ്ൻ , സുരേഷ് കാമാക്ഷി കലൈപുലി എസ് .താനു എന്നിവരാണ്.

No comments:

Powered by Blogger.