" മാതംഗി "യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി .



മാതംഗിയിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി ...


ശ്വേതാമേനോനെ നായികയാക്കി വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ.നായർ നിർമ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " മാതംഗി " യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി.

സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ്പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഋഷിപ്രസാദ് തന്നെ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ എസ് ചിത്രയും രൂപേഷും ആലപിച്ച ' തെന്നലേ തെന്നലേ ......' എന്ന് തുടങ്ങുന്ന ഗാനം സുജാതമോഹൻ ആലപിച്ച 'മാർഗ്ഗഴി പ്രാവിനു പ്രണയം ....', സുജാതയും രൂപേഷും ആലപിച്ച 'അനുരാഗിയായ മുല്ലേ ....', തുടങ്ങീ മൂന്ന് ഗാനങ്ങളുടെ ഓഡിയോ ആണ് റിലീസായത്.           

ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവരുംകഥാപാത്രങ്ങളാകുന്നു. 

ബാനർ - വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം - ജെ കെ നായർ , രചന , സംവിധാനം - ഋഷിപ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സി.പി കൃഷ്ണദാസ്, ഛായാഗ്രഹണം - ഉത്പൽ വി നായനാർ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ - അരവിന്ദൻ കണ്ണൂർ.

തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.

അജയ് തുണ്ടത്തിൽ . 
( പി.ആർ. ഓ ) 

No comments:

Powered by Blogger.