" പട'' ഫെബ്രുവരി പതിനൊന്നിന് തീയേറ്ററുകളിൽ എത്തും.

കുഞ്ചാക്കോ ബോബൻ ,ജോജു ജോർജ്ജ് ,വിനായകൻ ,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന  കഥാപാത്രങ്ങളാക്കി കമൽ കെ.എം. രചനയും സംവിധാനവും നിർവ്വഹിക്കുന്ന " പട" ഫെബ്രുവരി പതിനൊന്നിന് തിയേറ്ററുകളിൽ എത്തും. പ്രകാശ് രാജ് ,  ഇന്ദ്രൻസ്, പുതുമുഖം അർജുൻ രാധാക്യഷ്ണൻ തുടങ്ങിയവരും ഈ ചിത്രത്തിൽ 
അഭിനയിക്കുന്നു. 

സമീർ താഹിർ ഛായാഗ്രഹണവും , ഷാൻ മുഹമ്മദ് ചിത്ര സംയോജനവും, വിഷ്ണു വിജയൻ സംഗീതവും , ഗോകുൽദാസ്കലാസംവിധാനവും , സ്റ്റെഫി സേവ്യർ വേഷ സംവിധാനവും , ആർ.ജി വയനാടൻ ചമയവും നിർവ്വഹിക്കുന്നു .നിർമ്മാണ നിയന്ത്രണം ഡോ. എൻ.എം ബാദുഷയാണ്. 

മുകേഷ്  ആർ. മേഹ്ത ,എ .വി. അനൂപ് ,സി.വി സാരഥി എന്നിവരാണ് " പട " നിർമ്മിച്ചിരിക്കുന്നത്. 

സലിം പി .ചാക്കോ .
cpK desK .


No comments:

Powered by Blogger.