" മിഷൻ സി " OTT യിൽ റിലീസ് ചെയ്യും.

" മിഷൻ സി " OTT യിൽ എത്തുന്നു. ഞാൻ ആദ്യമായി  ഒരു ആക്ഷൻ സിനിമ ചെയ്യുന്നത്.  കോവിഡ് എന്ന പരിമിതികളിൽ  ചെയ്യേണ്ടി വന്ന ഒരു സിനിമ ആണ്  മിഷൻ സി.  

പിന്നെ  ഒരുപാടു പുതിയ ആളുകൾ  ഈ  സിനിമ യിൽ അഭിനയിച്ചിട്ടുണ്ട്. അവരെ നന്നായി അഭിനയിച്ചു വിജയിപ്പിക്കാൻ ഉള്ള കഠിന മായ  ജോലി കൂടി  ഏറ്റെടുത്ത സിനിമ കൂടെ ആണ്  ഈ സിനിമ. ഒരുപാടു പേര് അഭിനയിക്കാൻ  അവസരം  ചോദിച്ചിരുന്നു. എന്നാൽ കുറച്ചു പുതിയ  ആളുകളെ ഉൾപെടുത്താൻ കഴിഞ്ഞു.

വലിയ  സ്റ്റാറുകൾ ഇല്ലാത്ത സിനിമ ആണ്  മിഷൻ സി. അതുകൊണ്ട് തന്നെ  ഈ  സിനിമ യുടെ റിലീസ് വൈകിയത്.   OTTറിലീസിന്  നന്നായി പരസ്യം  ചെയ്യേണ്ടത്  ഉണ്ട്. പ്രൊഡക്ഷൻ ടീം  അവരുടെ പരിമിതികളിൽ നിന്ന് കൊണ്ട്  പരസ്യങ്ങൾ  നൽകുന്നുണ്ട്. എന്നാലും നിങ്ങളുടെ വലിയൊരു  സഹായം  ഞാൻ പ്രതീക്ഷിക്കുന്നു.  

പല ടെക്നിക്കൽ ഭാഗത്തും  പുതിയ ആളുകളാണ്  മിഷൻ സി ക്കു പുറകിൽ. 

ഫെബ്രുവരി 3നു  മിഷൻ  സി NEE STEEM OTTയിലൂടെ    റിലീസ് ആവുന്നു . നാളെ ഡേറ്റ്  അനൗൺസ് ചെയ്യാൻ  പറ്റും എന്ന് കരുതുന്നു. 

സഹകരണം പ്രതീക്ഷിക്കുന്നു..

വിനോദ് ഗുരുവായൂർ.

No comments:

Powered by Blogger.