നടി ലെന പേരിൻ്റെ സ്പെല്ലിങിൽ മാറ്റം വരുത്തി " LENAA" .

നടി ലെനയും പേര് മാറ്റിയിരിക്കുന്നു. സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടിയാണ് പേര് പരിഷ്‌കരിച്ചത്. 

പേരിന്റെ ഇംഗ്‌ളിഷ് അക്ഷരങ്ങളിലാണ് മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ ഒരു (A) കൂടി ചേര്‍ത്താണ് പേര് പരിഷ്‌കരിച്ചത്.

 'LENAA' എന്നാണ് പുതിയ പേര്.

ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്ന് ലെന സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

പേര് മാറ്റം ലെന തന്റെ സമൂഹ മാധ്യമഅക്കൗണ്ടുകളിലൂടെയും അറിയിച്ചിട്ടുണ്ട്. 

No comments:

Powered by Blogger.