മതങ്ങളും വർഗ്ഗീയവാദികളും ഒരു സമൂഹത്തെ വഷളാക്കുന്നത് ഏങ്ങനെയെന്ന് " രണ്ട് " കാട്ടി തരുന്നു.

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്ന സിനിമയാണ് " രണ്ട് " .ഈ ചിത്രം ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമാണ്. അത് ശരിയായ രാഷ്ട്രീയമല്ല. 
നാടിന്റെ മാറുന്ന സാമൂഹികാവസ്ഥയിൽ ചില ഓർമ്മപ്പെടുത്തലുകളുമായി " രണ്ട് " തിയേറ്ററുകളിൽ എത്തി. 

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ ഈ ചിത്രം  സംവിധാനം ചെയ്യുന്നു. 

വിഷ്ണു ഉണ്ണികൃഷ്ണൻ( വാവ), അന്ന രാജൻ ( മേഴ്സി ) ,ടിനി ടോം ( നളിനൻ ) , സുധി കോപ്പ 
( ഷാജഹാൻ ) ,ഇർഷാദ്
 ( മുജീബ് ) ,ഗോകുലൻ 
( ചന്ദ്രൻ) ,രാജേഷ് മാധവൻ 
( സുലൈമാൻ ), കലാഭവൻ റഹ്മാൻ ( മുക്രി ), മറീന മൈക്കിൾ ( റൂബിന), മമിത ബിജു ( കുഞ്ഞുമോൾ ), മുസ്തഫ ( രാജൻ ചെമ്പാരിക്കര) ,രാജേഷ് ശർമ്മ ( ജോയിച്ചൻ ) ,ജയശങ്കർ ( സ്വാമിജി ) ,അനുപ് ചന്ദ്രൻ ( ജോർജ്ജ്കുട്ടി ) ,പ്രിതി ( ഹസീന ) ,ഉല്ലാസ് പന്തളം ( സ്വാമിജി ), ബാബു അന്നൂർ ( രാജേന്ദ്രൻ ), ബിനു തൃക്കാക്കര ( മണി ), കോബ്ര രാജേഷ് ( തുളസി ), രാജേഷ് അഴിക്കോടൻ ( മുസലിയാർ) ,ഗോപാലൻ ( അബുബേക്കർ ഹാജി ), സ്വരാജ് ഗ്രാമിക ( സഖാവ് ), ശ്രീലക്ഷ്മി ( സാവിത്രി ), സുബിഷ് സുധി ( സുരേഷ് ), മാല പാർവ്വതി ( സൈനബ ), കണ്ണൂർ വാസൂട്ടി(പുരോഹിതൻ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

രചന ബിനുലാൽ ഉണ്ണിയും, ഛായാഗ്രഹണം അനീഷ് ലാൽ ആർ. എസും , സംഗീതം ബിജി ബാലും ,എഡിറ്റിംഗ് മനോജ് കന്നോത്തും ,ഗാനരചന റഫീഖ് അഹമ്മദും ,കലാ സംവിധാനം അരുൺ വെഞ്ഞാറംമൂടും, മേക്കപ്പ് പട്ടണം ഷായും, ആക്ഷൻ മാഫിയ ശശിയും, കോസ്റ്റ്യൂം അരുൺ മനോഹറും, സ്റ്റിൽസ് അജി മസ്ക്കറ്റും നിർവ്വഹിക്കുന്നു.

പ്രൊജക്ട് കോ- ഓർഡിനേറ്റർ സണ്ണി താഴത്തുമലയും, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് രാജേഷ് സുന്ദരനും ,ചീഫ് അസോസിയേറ്റ് ഡയറക്ടർ ചാക്കോ കാഞ്ഞുപറമ്പനും, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദനും, ലൈൻ പ്രൊഡ്യൂസർ അഭിലാഷ് വർക്കലയും ,ഫിനാൻസ് കൺട്രോളർ സതീഷ്  മണക്കാടുമാണ്. അജയ് തുണ്ടത്തിലാണ് പി. ആർ. ഓ.

ചെമ്പരിക്ക എന്ന ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന മത സ്പർദ്ധയുടെ കഥയാണ് സിനിമയുടെ പ്രമേയം .കെ.ജി. പി ,കെ.എൻ.എൻ എന്നീ പാർട്ടികളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

വെളുപ്പിന് നടക്കാൻ പോയ  വാവയ്ക്ക്  വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്ത മുസ്ലിംപള്ളിയിലെ ശൗചാലയത്തിൽ പോകേണ്ടി വരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. വിഷ്ണു ഉണ്ണിക്യഷ്ണൻ വാവയെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Rating : 3 / 5.
സലിം പി. ചാക്കോ .
cpk desk. 

No comments:

Powered by Blogger.