" ബഹുമാനിച്ച് പോയൊരമ്മ " സൈന മൂവീസിൽ ടീസർ റിലീസ് ചെയ്തു.

പ്രശസ്ത ചലച്ചിത്ര താരമായ മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ബഹുമാനിച്ച്
പോയൊരമ്മ " എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസ്സർ 
സൈന മൂവീസ്സിലൂടെ
റിലീസായി.

ഇരുപത് വയസ്സ് പ്രായത്തിൽ ഒരു മിലിട്ടറി വാനുമായുണ്ടായ കാർ ആക്സിഡന്റിൽ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയൊരു സ്ത്രീത്വം...
അന്ന് ആ മിലിട്ടറി വാനിൽ ഉണ്ടായ ഒരു മുപ്പത്തിയഞ്ചു വയസ്സുകാരൻ മിലിട്ടറിക്കാരനുമായി പിന്നീട് അൻപത് വർഷം ജീവിതത്തിൽ ഒരിക്കലും കരയാതെ സന്തോഷത്തോടെ ജീവിച്ച് ജീവിതം ധന്യമാക്കിയോരമ്മ...
ബഹുമാനിച്ച് പോകും ആ അമ്മയെ...

ആ അമ്മയുടെ കഥ പറയുന്ന ഹൃസ്വ ചിത്രമാണ് 
" ബഹുമാനിച്ച് പോയൊരമ്മ ".ബേസിൽ വിത്സൺ ഛായാഗ്രഹണംനിർവ്വഹിക്കുന്നു.ആശുപത്രിയിൽ ഐ സി യു റൂമിന്റെ വെയ്റ്റിങ് ലോഞ്ചിൽ  ഇരിക്കുമ്പോൾ ജീവിതത്തിൽ ഞാൻ കണ്ടു മുട്ടിയസ്നേഹനിധിയായോരമ്മയുടെ കഥയാണിത്.
ആ അമ്മയുടെ കഥ ഞാൻ അറിഞ്ഞപ്പോൾ കൈകൂപ്പി തൊഴുതു പോയി ഒരു നിമിഷം...
ഏറേ ബഹുമാനിക്കപ്പെടേണ്ട ആ വ്യക്തിത്വം ഈ ലോകം ഇനി തിരിച്ചറിയണം...

ആ അമ്മയുടെ കഥ പറയുന്ന ഈ ഷോർട്ട് ഫിലിമിൽ പ്രശസ്ത നടി മല്ലിക സുകുമാരൻ അഭിനയിച്ചപ്പോൾ അതിലും ഗംഭീരമായി..."സംവിധായകൻ സുമേഷ് ലാൽ പറഞ്ഞു.

ജീവിതത്തിൽ ഏക ആശ്രയമായിരുന്ന ഭർത്താവിന്  നെഞ്ചു വേദയുണ്ടായി ഐ സി യു വിൽ കിടക്കുമ്പോഴും പതറാതെ ആ അമ്മ ഈ ലോകത്തിനു തന്നെ കാണിച്ച് തന്ന മികച്ച ഒരു സന്ദേശമാണ്
"ബഹുമാനിച്ച് പോയൊരമ്മ" എന്ന ഒരു കൊച്ചു സിനിമയിലൂടെദൃശ്യവത്കരിക്കുന്നത്.സി ബി ഫിലിംസിന്റെ ബാനറിൽ ബിജു ചേളിപ്പറമ്പിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിബിൻ ബെന്നി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-ഇക്ബാൽ പാനായിക്കുളം
മേക്കപ്പ്-മനോജ്‌ അങ്കമാലി,
ആർട്ട്‌-പ്രദീപ്‌ എം വി, കോസ്റ്റ്യൂംസ്-മാലിനി ചന്ദ്രബോസ്,എഡിറ്റ്‌,സൗണ്ട്,മ്യൂസിക്- ആഷ്‌ലിൻ സാസ സ്റ്റുഡിയോ കാലടി.

പി ആർ ഒ : എ.എസ് ദിനേശ്.

No comments:

Powered by Blogger.