കുഞ്ചാക്കോ ബോബൻ്റെ തമിഴ് ചിത്രം " രെണ്ടഗം " ടീസർ പുറത്തിറങ്ങി.




https://youtu.be/xJGWEckUZUQ

കുഞ്ചാക്കോ ബോബന്റെ
തമിഴ് ചിത്രം
" രെണ്ടഗം " ടീസർ റിലീസ് ചെയ്തു.
  
കുഞ്ചാക്കോ ബോബൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന " രെണ്ടഗം " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത നടൻ കാർത്തി,തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

തീവണ്ടി ഫെയിം ഫെല്ലിനി ടി പി  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അരവിന്ദ് സ്വാമി, ഈഷ റെബ്ബ, ജിൻസ് ഭാസ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

"ഒറ്റ് " എന്ന പേരിൽ മലയാളത്തിലും
തമിഴിൽ " രെണ്ടഗം " എന്ന പേരിൽ തമിഴിലും അവതരിപ്പിക്കുന്ന ഈ ചിത്രം ആര്യ,ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമിക്കുന്നു.

സൈന മൂവീസിലൂടെ "രെണ്ടഗം" ടീസർ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു.
"ഒറ്റ് "എന്ന മലയാള ചിത്രത്തിന്റെ ടീസറും ഉടൻ റിലീസാകുന്നതാണ്.
ലൈൻ പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം.ഛായാഗ്രഹണം-ഗൗതം ശങ്കർ വിജയ് ഛായാഗ്രഹണംനിർവഹിക്കുന്നു.

പ്രശസ്ത സംഗീത സംവിധായകൻ ഏ ആർ റഹ്മാന്റെ മരുമകനായ എ എച്ച് കാസിഫ് സംഗീതം പകരുന്നു.
എഡിറ്റിംഗ്-അപ്പു എൻ ഭട്ടതിരി, കലാസംവിധാനം- സുഭാഷ് കരുൺ വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റണ്ട്സ്-സ്റ്റണ്ട് സിൽവ.

പി ആർ ഒ : എ എസ് ദിനേശ്.
 

No comments:

Powered by Blogger.