" തേർഡ് മർഡർ " വരാപ്പുഴയിൽ തുടങ്ങി. സൈജു കുറുപ്പ് ,വിനയ് ഫോർട്ട് , ഇന്ദ്രൻസ് പ്രധാന വേഷങ്ങളിൽ

സൈജു കുറുപ്പ്,വിനയ് ഫോർട്ട്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
" തേർഡ് മർഡർ " എന്ന ചിത്രത്തിന്റെ ചിത്രീകരണം വരാപ്പുഴയിൽ ആരംഭിച്ചു.

പ്രശസ്ത സംവിധായകൻ സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ജോണി ആന്റണി,മണികണ്ഠൻ പട്ടാമ്പി,റിയാസ്നർമ്മകല,
ജിബിൻ ഗോപിനാഥ്,ഡിക്സൺ പൊടുത്താസ്,ആനന്ദ്മന്മഥൻ,സഞ്ജുഭാസ്ക്കർ,പ്രമിൽ,
ദിൽജിത്ത് ഗോർ,രാജഗോപാൽ ജി,ജെയ്സൺ,ലാജ് ബി കെ,സാദ്ദിഖ്,സജൽ,അരുണാശു,അനന്യ,ലിയോണ ലിഷോയ്,ജെഫി,മറിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഷിജു തമീൻസ് , സുദർശനൻ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.എഡിറ്റർ-സാൻ ലോകേഷ്,കഥ-എം എസ് ഫൈസൽ ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുതാസ്,പ്രൊഡക്ഷൻ കോർഡിനേറ്റർ-ജിൻസ് ഭാസ്കർ,പ്രൊഡക്ഷൻ ഡിസൈൻ-എം ബാവ,
വസ്ത്രാലങ്കാരം-അക്ഷയ പ്രേംനാഥ് മേക്കപ്പ്-അമൽ ചന്ദ്രൻ,സ്റ്റിൽസ്-ശാലു പേയാട്, ഡിസൈൻ-റഹീം പിഎംകെ,
ഫുനൽ മീഡിയ ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഹൈൽഇബ്രാഹിം,അസോസിയേറ്റ് ഡയറക്ടർ-എം ആർ വിബിൻ,ഷമീർ എസ്,ബിജിഎം-മെജോ ജോസഫ്,സൗണ്ട് ഡിസൈൻ-എ ബി
ജുബിൻ,കളറിസ്റ്റ്-രമേഷ് സി,പ്രൊഡ്കഷൻ എക്സിക്യൂട്ടീവ്-പ്രവീൺ എടവണ്ണപാറ, ദിലീപ് കോതമംഗലം.

പി ആർ ഒ : എ എസ് ദിനേശ്.
 

No comments:

Powered by Blogger.