ഇമോഷണൽ ത്രില്ലർ " രണ്ടാം മുഖം " ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു.

ദ്വന്ത വ്യക്തിത്വത്തിന്റെ ഇമോഷണൽ ത്രില്ലർ  കഥ പറയുന്ന " രണ്ടാം മുഖം " എന്ന സിനിമയുടെ പോസ്റ്റർ ശ്രദ്ധേയമാകുന്നു. 

യു കമ്പനിയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ  കെ ടി രാജീവ്, കെ ശ്രീവർമ എന്നിവർ ചേർന്ന് നിർമിച്ച് കൃഷ്ണജിത് എസ് വിജയൻ സംവിധാനം ചെയ്യുന്ന "രണ്ടാംമുഖം "എന്ന മലയാള ചലച്ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങി. 30   ഓളം മലയാള സിനിമ താരങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.

ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്ന "രണ്ടാംമുഖം"കറ തീർന്ന ഒരു ഇമോഷണൽ ത്രില്ലെർ ആണ്.മണികണ്ഠൻ ആചാരി ,മറീന മൈക്കിൾ ,അഞ്ജലി നായർ,കൃഷ്ണജിത് എസ് വിജയൻ ,ബീറ്റോ ഡേവിസ് ,നന്ദൻ ഉണ്ണി,റിയാസ് എം ടി ,വിനോദ് തോമസ് ,കോട്ടയം സോമരാജ് ,പരസ്പരം പ്രദീപ് ,സൂഫി സുധീർ, കെ ടി രാജീവ്,അമൃത് രാജീവ് ,ജീജ സുരേന്ദ്രൻ ,രേവതി, ശാരി തുടങ്ങിയവരാണ് അഭിനേതാക്കൾ .കെ ശ്രീ വർമ്മ കഥ ,തിരക്കഥ ,സംഭാഷണം നിർവഹിച്ച ചിത്രത്തിൽ അജയ് പി പോൾ ,ഹുസൈൻ അബ്ദുൽ ശുകൂർ എന്നിവർ കാമറ കൈകാര്യം ചെയ്തിരിക്കുന്നു.എഡിറ്റിംഗ് ഹരി മോഹൻദാസ്.സംഗീതം രാജേഷ് ബാബു കെ ശൂരനാട്.ഗാനരചന ബാപ്പു വാവാട് ,നിഷാന്ത് കോടമന ,ഡോക്ടർ പി എൻ രാജേഷ് കുമാർ.ആലാപനം  നജീം അർഷാദ് ,മിഥുൻ ജയരാജ് ,അശ്വര്യ കല്യാണി,ചന്ദന,വേദ അഭിലാഷ് . മേക്കപ്പ് അനൂപ് സാബു. ആർട്ട്‌ ശ്രീജിത്ത് ശ്രീധർ. കോസ്റ്റുംഡിസൈനർ ആദിത്യ നാണു. പ്രൊഡക്ഷൻ ഡിസൈനർ ഷിബിൻ സയ്ദ് ,പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഹദ് നടേമ്മൽ. സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി.സ്റ്റീൽസ് വിഷ്ണു രഘു ,ഡിസൈൻ യെൽലോ ടൂത്.

കോട്ടയം ,ആലപ്പുഴ,
അർത്തുങ്കൽഎന്നിവിടങ്ങളിലായി പൂർത്തിയായ രണ്ടാംമുഖം സമൂഹത്തിലെ ഇന്നത്തെ താഴേക്കിടയിലെ  ജനവിഭാഗങ്ങളുടെ സാമൂഹിക വിഷയങ്ങൾ സംസാരിക്കുന്നു. റിയലിസ്റ്റിക് ചിത്രമായ  ഫ്ലാറ്റ് നമ്പർ 4ബി യുടെ സംവിധായകനാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ. 

No comments:

Powered by Blogger.