മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ ബ്യൂട്ടി പേജിൻ്റിന് മലയാളി തിളക്കം.

മിസ്സ്‌ ഗ്രാൻഡ് ഇന്റർനാഷണൽ ബ്യൂട്ടി പേജിൻ്റിന് ഇനി മലയാളി തിളക്കം.

ലോക സുന്ദരി മത്സരത്തിനും മിസ്സ്‌ യൂണിവേഴ്സ് മത്സരത്തിനുമപ്പുറം ലോകം ഉറ്റു നോക്കുന്ന ഏറ്റവും വലിയ സൗന്ദര്യ മത്സരമാണ് മിസ്സ്‌ ഗ്രാൻഡ് ഇന്റർനാഷണൽ ബ്യൂട്ടി പേജിന്റ്. 

2022 ഒക്ടോബർ 25ന് ഇൻഡോനേഷ്യയിലെ ബാലിയിൽ വച്ചു നടക്കുന്ന ഈ മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള സൗന്ദര്യ റാണിയെ  തിരഞ്ഞെടുക്കുന്നതിനുള്ള മിസ്സ്‌ ഗ്രാൻഡ് ഇന്റർനാഷണൽ ഇന്ത്യ ബ്യൂട്ടി പേജിന്റ് ഡയറക്ടർ ആയി മലയാളി സാനിധ്യം. പ്രശസ്ത ഫാഷൻ കോറിയോഗ്രാഫർ ശ്യാം ഖാൻ ആണ് തിരഞ്ഞെടുക്കപ്പെട്ട മലയാളി ഷോ ഡയറക്ടർ. പത്തു വർഷത്തോളമായി വിവിധ തരത്തിലുള്ള സൗന്ദര്യ മത്സരങ്ങളിൽ ഷോ ഡയറക്ടർ ആയി വർത്തിച്ച ഇദ്ദേഹത്തിനെ ഇപ്പോൾ തേടിയെത്തിയിരിക്കുന്നത് സുവർണ്ണാവസരമാണ്.

എഞ്ചിനീയർ ആയിരുന്ന ശ്യാം പിന്നീട് ഷോ ഡയറക്ടർ സ്ഥാനത്തേക്ക് ആഗ്രഹം കൊണ്ട് എത്തിച്ചേരുകയായിരുന്നു. പിന്നീട് അങ്ങോട്ട് ഒട്ടനവധി ഷോയിൽ തന്റെ വിലയേറിയ സാന്നിധ്യം അറിയിക്കുകയുണ്ടായി. 'ഗ്ലാമനൻഡ്' എന്ന കമ്പനിയുടെ കീഴിൽ വരുന്ന എല്ലാ ഇന്റർനാഷണൽ മത്സരങ്ങളും ഡയറക്ട് ചെയ്തിരുന്നത് ഇദ്ദേഹമാണ്. ആ വഴിയിലൂടെ തന്നെയാണ് ഇപ്പോൾ ഈ മികച്ച അവസരം അദ്ദേഹത്തിന് ലഭിച്ചതും. കേരളത്തിൽ നിന്നും ആദ്യമായിട്ടാവും ഒരാൾ ഇങ്ങനൊരു മത്സരത്തിനായി ഡയറക്ടർ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 85 രാജ്യങ്ങളിലെ സുന്ദരിമാർ മത്സരിക്കുന്ന അഴകിൻ്റെ വേദിയിൽ ഇന്ത്യൻ സുന്ദരിയെ വിജയപഥതിലെത്തിക്കുക എന്ന വലിയ ഉത്തരവാദിത്വം ആണ് ശ്യാം ഖാനിൽ വന്നിരിക്കുന്നത്. കൊല്ലം സ്വദേശി ആയ ശ്യാം ഖാൻ ഇപ്പോൾ ഡൽഹിയിലാണ് താമസിക്കുന്നത്.

No comments:

Powered by Blogger.