" ഹൃദയം " തൊട്ട സംഗീതം മനസ്സ് നിറഞ്ഞ പ്രണയം : " ഹൃദയം " രണ്ടാം വാരത്തിലേക്ക്


പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത   " ഹൃദയം " തീയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് .

ഒരു മനുഷ്യൻ്റെ ജീവിതയാത്രയിലെ സൗഹൃദം, ചിരി, ആഘോഷം , സ്നേഹം, ദു:ഖം , വിടവാങ്ങൽ ,  കുമ്പസാരം  എന്നിവയെല്ലാം  ചേരുന്നതാണ് ഈ സിനിമ. 

മദ്രാസ് കെ.സി.ജി കോളേജ് ഓഫ് ടെക്നോളജി ക്യാമ്പസിൽ നടക്കുന്ന കഥയാണ് ഒന്നാം പകുതിയിലുള്ളത്.അരുണിൻ്റെയും സുഹൃത്തുക്കളുടെയും കഥയാണിത്. ആദ്യ നോട്ടത്തിൽ തന്നെ അരുണിന് ദർശനയെ ഇഷ്ടമാകുന്നു. ഇവരുടെ പ്രണയം ,ക്യാമ്പസിലെ റാഗിംഗ്  എല്ലാം സിനിമ പറയുന്നു. നാല് വർഷത്തെ ക്യാമ്പസ് പശ്ചാത്തലം ഗംഭീരമായി അവതരിപ്പിക്കാൻ കഴിഞ്ഞു. " ഒരു പൊട്ടിൽ വീഴാത്ത എത് മലയാളി ചെറുക്കാനാടാ ഉള്ളത് .. ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാൽ മുഖത്ത് നോക്കി പറയണം " തുടങ്ങിയ സംഭാഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടു.രണ്ടാം പകുതിയാണ് സിനിമയുടെ ഗതി മാറ്റി മറിക്കുന്നത്. അപാരമായ സ്ക്രിൻ പ്രസൻസാണ് ഒരോ  ഫ്രെയിമിലും ഉള്ളത്. 

പ്രണവ് മോഹൻലാൽ അരുൺ നീലകണ്ഠനായും , കല്യാണി പ്രിയദർശൻ നിത്യ ഗോപാലായും , ദർശന രാജേന്ദ്രൻ ദർശനയായും , അരുൺ കുര്യൻ വരുൺ സുബ്രഹ്മണ്യം ആയും , വിജയരാഘവൻ സുബ്രഹ്മണ്യ മൂർത്തിയായും, ജിജോ ജോസ് പാട്രിക് തിവാരിയായും, അജു വർഗ്ഗീസ് ജിമ്മിയായും ,ജോണി ആൻ്റണി നിത്യ ഗോപാലിൻ്റെ പിതാവായും വേഷമിടുന്നു. 

അനു ആൻ്റണി ,ആൻ സലിം, അശ്വത് ലാൽ ,അഭിഷേക് ജോസഫ് ജോർജ്ജ് ,ഷോൺ റോമി ,മേഘ തോമസ് ,ജിഷ്ണു ശ്രീകുമാർ ,അജിത്ത് തോമസ് ഏബ്രഹാം ,കുര്യൻ ജോസഫ് ജോൺ ,സഞ്ജയ് മേനോൻ ,
മീനാക്ഷി രവീന്ദ്രൻ ,പ്രശാന്ത് നായർ, അദിത്യൻ ചന്ദ്രശേഖർ,  ആദർശ് സുധാകരൻ, മറിയ വിൻസെൻ്റ് ,ശിവ ഹരിഹരൻ എന്നിവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു.  

പ്രണവ് മോഹൻലാലിൻ്റെ വേറിട്ട അഭിനയമാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ദർശന രാജേന്ദ്രൻ്റെ ദർശന എന്ന  കഥാപാത്രമാണ് സിനിമയുടെ ആകർഷണം .ദർശന രാജേന്ദ്രൻ്റെ അഭിനയ മികവ് എടുത്ത് പറയാം. കല്യാണി പ്രിയദർശൻ്റെയും ,അജു വർഗ്ഗീസിൻ്റെയും , ജോണി ആൻ്റണിയുടെയും അഭിനയം പ്രേക്ഷക ശ്രദ്ധ നേടി. 

സംഗീതത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ നിരവധി  ഗാനങ്ങളാണുള്ളത്. 
എല്ലാ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി . ഹഷിം അബ്ദുൾ വഹാബാണ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. അരുൺ അലാട്ട് ,കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനീത്ശ്രീനിവാസൻ,ത്യാഗരാജ, ഗുണ ബാലസുബ്രമണ്യം എന്നിവർ ഗാനരചന നിർവ്വഹിക്കുന്നു. കെ.എസ്. ചിത്ര , ഉണ്ണി മേനോൻ ,ഹേഷിം അബ്ദുൾ വഹാബ് , ദർശന രാജേന്ദ്രൻ, ദിവ്യ വിനീത് ,വിനീത് ശ്രീനിവാസൻ , പ്രിഥിരാജ് സുകുമാരൻ , മുഹമ്മദ് മഖ്ബൂൽ മൺസൂർ , സച്ചിൻ വാര്യർ ,ജോബ് കുര്യൻ ,സച്ചിൻ ബാലു ,മേഘ ജോസ്ക്കുട്ടി, അരവിന്ദ് വേണുഗോപാൽ, വിമൽ റോയ് ,ഭദ്ര രജിൻ, ശ്രീനിവാസ് ,ശ്വേത അശോക് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

രചന വിനീത് ശ്രീനിവാസനും, ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിലും , എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും നിർവ്വഹിക്കുന്നു. 

മെരിലാൻ്റ് സിനിമാസിൻ്റെയും ബിഗ്ബാംഗ്എൻ്റെർടെയിൻമെൻ്റിയെയും  ബാനറിൽ വിശാഖ് സുബ്രമണ്യമാണ്  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.നാൽപത് വർഷങ്ങൾക്ക് ശേഷം മേരിലാൻ്റ് സിനിമാസ് നിർമ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നോബിൾ ബാബു തോമസ് സഹനിർമ്മാതാവ് ആണ്. 

ഈ കോവിഡ് കാലത്ത് ഈ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ധൈര്യം കാണിച്ച നിർമ്മാതാവ് വിശാഖിന്  അഭിനന്ദനം അർഹിക്കുന്നു. 

വിനീത് ശ്രീനിവാസൻ്റെ സംവിധാനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സംഗീതവും ,പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മാറ്റ് ക്കുട്ടി. സമയദൈർഘ്യം ഒരു തരത്തിലും സിനിമയ്ക്ക് ദോഷം ചെയ്തില്ല .ഒരു ടീം വർക്കിൻ്റെ വലിയ വിജയമാണിത്. 

എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം കാണാൻ കൊള്ളാവുന്ന മികച്ച സിനിമയാണ് " ഹൃദയം " .
 പ്രണയം സത്യമാണ് ..... തുടരും  


Rating : 4 / 5.
സലിം പി. ചാക്കോ .
cpk desk .
 

No comments:

Powered by Blogger.