" മഹാവീർചക്ര " യുടെ ട്രെയിലർ നാളെ റിലീസ് ചെയ്യും.

ഇമ്മാനുവേൽ രചനയും  , സംവിധാനവും   നിർവ്വഹിക്കുന്ന " മഹാവീർചക്ര " ഉടൻ തീയേറ്ററുകളിൽ എത്തും. 

ഈ ചിത്രത്തിൻ്റെ ട്രെയിലർ  റിപ്ലബിക്  ദിനമായ ജനുവരി 26  വൈകിട്ട് നാല് മണിക്ക് സംവിധായകരായ ബ്ലെസി, പ്രിയനന്ദനൻ ,ദിലീഷ് പോത്തൻ എന്നിവർ റിലീസ് ചെയ്യും. 

നിർമ്മാണം ആൽവിൻ ജോസഫ് പുതുശ്ശേരി.രചനയും സംവിധാനവും നിർവഹിച്ച സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് ആണ് ഇമ്മാനുവേലിൻ്റെ ആദ്യ സിനിമ.വെസ്റ്റ് ബംഗാളിലെ സോനാ ജൂർ കാടുകളിൽ നടക്കുന്ന സംഭവ ബഹുലമായ ഒരു കഥയാണ് മഹാവീർ ചക്ര എന്ന സിനിമയിലൂടെ പറയുന്നത്. ചിത്രത്തിൻ്റെ നാലിൽ മൂന്ന് ഭാഗത്തിൽ അധികവും കാടിനകത്താണ് ചിത്രീകരിച്ചിരിക്കുന്നത്.ദേശഭക്ത്തിയും, തീവ്രവാദവും ഉൾപ്പെടുത്തിയ കഥാ സാഹചര്യം പ്രേഷകർക്ക് നല്ലൊരു അനുഭവമായിരിക്കും സമ്മാനിക്കുക.കോവിഡ് പ്രശ്നങ്ങൾ ബാധിച്ചില്ലെങ്കിൽ ഫെബ്രുവരി അവസാനം കേരളത്തിലൊട്ടാകെയുള്ള തീയ്യറ്ററുകളിൽ മഹാവീർചക്ര റിലീസ് ചെയ്യും. 

നിസാർ, ഒബിൻ തോമസ്, സജിത്ത് തോപ്പിൽ, ആദർശ് ബിജു, എൽദോസ് ജോയി, ഫ്രിൻ്റാ ബാബു, രജീഷ് പുറ്റാട്, ഷിജിൽ രാജൻ, രജീഷ് സോമൻ,ലിലു തുടങ്ങിയവർ പ്രധാന വേഷത്തിലൽ അഭിനയിക്കുന്നു. തോമസ് പരുമലക്കാരനാണ് സഹ - നിർമ്മാതാവായി പ്രവർത്തിക്കുന്നത്.

ക്യാമറ - പ്രണവ്  ബാലൻ. സംഗീതസംവിധാനം,പശ്ചാത്തല സംഗീതം - രാഗേഷ് സ്വാമിനാഥൻ. ചിത്ര സംയോജനം - വിഗ്നേഷ്.വി എഫ് എക്സ് - ജിനീഷ് ശശിധരൻ മാവേറിക്സ്, വർണ്ണനിർണയം - ദീപക് ഗംഗാധരൻ ലീലാ മീഡിയ കൊച്ചിൻ.ചീഫ് അസോസിയേറ്റ് ഡയറക്ട്ടർ - ബെസ്റ്റിൻ കുര്യാക്കോസ്. സംഘടനം - ബി.കെ.പരസ്യകലാ - ആനന്ദ് ഹരിദാസ്.ക്രിയേറ്റീവ് ഹെഡ് - രാമഭന്ദ്രൻ തമ്പുരാൻ. അസോസിയേറ്റ് ഡയറക്ട്ടർ - അഭിലാഷ് അടിമാലി. വരികൾ - ഹരി അയ്യംമ്പുഴ. ക്രിയേറ്റീവ് അഡ്വൈസർ - വിനോദ്  പാനേത്ത് കണ്ണൻ.ക്രിയേറ്റീവ് ഡയറക്ടർ - ആസിഫ് മുഹമ്മദ് കോട്ടയം. പ്രോഡക്ഷൻ കൺട്രോളർ - ജിതിൻ മാത്യു ബാബു. ഹെലി ക്യാമറ - ചിഞ്ചു ബാലൻ. സ്റ്റിൽസ് - ഇൻട്രാക്സ് മീഡിയാ ഹബ്ബ്.

No comments:

Powered by Blogger.