വ്യത്യസ്ത ത്രില്ലർ ചിത്രം " പോർമുഖം " പൂർത്തിയായി.മലയാളത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോർമുഖം എന്ന ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായി. 

'സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ വി.കെ.സാബു സംവിധാനം ചെയ്യുന്നു.

ഉൾപ്രദേശത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു എസ്റ്റേറ്റ് ബംഗ്ലാവിലാണ് ആരെയും ഞെട്ടിക്കുന്ന ആ സംഭവങ്ങൾ അരങ്ങേറിയത്. ബംഗ്ലാവിൽ പ്രതാപൻ കോൺട്രാക്ടർ ഒരു ദിവസം കുടുംബസമേതം എത്തി.തൻ്റെ മകളെയും, മകനേയും കാര്യസ്ഥനെ ഏൽപ്പിച്ചിട്ട്, പ്രതാപനും ഭാര്യയും അഡ്വക്കേറ്റിനെ കാണാനായി പട്ടണത്തിൽ പോയി. ഈ സമയത്ത് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഒരു സൈക്കോ ബാധിച്ച യുവാവു് ബംഗ്ലാവിൽ കടന്നു കൂടുന്നു. തുടർന്ന് എല്ലാവരെയും ഞെട്ടിച്ച സംഭവപരമ്പരകളാണ് കടന്നുവന്നത് !

വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോർമുഖത്തിൻ്റെ ചിത്രീകരണം പൂർത്തിയായി, സ്റ്റുഡിയോ വർക്കുകൾ പുരോഗമിയ്ക്കുന്നു. നായികാനായകന്മാരായി ഹരിരാജും, അക്ഷയ ഗിരീഷും എത്തുന്നു.

സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ വിൽസൻ നിർമ്മിക്കുന്ന പോർമുഖം വി.കെ.സാബു സംവിധാനം ചെയ്യുന്നു. രചന - സത്യദാസ്ഫീനിക്സ്, ക്യാമറ - ബിജുലാൽ പോത്തൻകോട് ,എഡിറ്റർ - വിജിൽ,പശ്ചാത്തല സംഗീതം, സൗണ്ട് ഇഫക്ട്- ജെമിൽ മാത്യു, കല - ഭാവന രാധാകൃഷ്ണൻ ,മേക്കപ്പ് - നിയാസ്, കോസ്റ്റ്യൂം -കർത്തിക്, ഡിസൈൻ - സജിത് ഒറ്റൂർ, സ്റ്റിൽ - അബി.

ഹരിരാജ്, അക്ഷയ ഗിരീഷ്, വിവേകാനന്ദൻ, സജീവ് സൗപർണ്ണിക ,അച്ചുതൻ, ഷാജഹാൻ, അനിൽ, നയന, ആര്യ എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ- അയ്മനം സാജൻ
9447306836

No comments:

Powered by Blogger.