ആലപ്പി രംഗനാഥിന് പ്രണാമം .
ആദരാഞ്ജലികൾ.
................................
സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കോവിഡ് ബാധിതനായി
ആശുപുത്രിയിൽചികിൽസയിലിരിക്കെയാണ് അന്ത്യം.
ഉപകരണവാദകനായി സിനിമ രംഗത്ത് പ്രവേശിച്ച അദ്ദേഹം " ജീസസ്എന്നചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായത്. അയ്യപ്പഗാനഭക്തിഗാനങ്ങളിലൂടെസുപരിചിതനായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിൻ്റെ "ഹരിവരാസനം " അവാർഡ് നൽകിയത്.
1500ൽപരം ഗാനങ്ങൾ മലയാളത്തിലും തമിഴിലും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ,ഗാന ഭൂഷണംഎം.ജിദേവമ്മാളുടെയും മൂത്ത മകനാണ് അദ്ദേഹം.
കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആകാശവാണി " എ" ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. കേന്ദ്ര സംസ്കാരിക വകുപ്പിൻ്റെ ഫെലോഷിപ്പ്ജേതാവായിരുന്നു. ബാലചന്ദ്രമേനോൻ്റെ ആരാൻ്റെമുല്ലകൊച്ചുമുല്ല ,സത്യൻ അന്തിക്കാടിൻ്റെ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് അദ്ദേഹമാണ്.
കോട്ടയം ഏറ്റുമാനൂരിലാണ് അദ്ദേഹം താമസിക്കുന്നത് .
സലിം പി.ചാക്കോ .
cpk desk .

No comments: