സിനിമയോട് ഇത്രയും ഇഷ്ടം തോന്നാൻ കാരണം പ്രേംനസീർ സാർ : ജോണി ആൻ്റണി .


നിത്യഹരിത നായകൻ 
പ്രേംനസീറിനെ നടനും സംവിധായകനുമായ ജോണി ആൻ്റണി അനുസ്മരിക്കുന്നു. 
.........................................................


ഓർമ്മവെച്ച കാലം മുതൽ ഞാൻ കാണുന്ന സിനിമകളിൽ
കുടുതലും നസീർ സാറിൻ്റേതായിരുന്നു. അതിലെ കഥാപാത്രങ്ങളെല്ലാം നന്മ മാത്രം ചെയ്യുന്ന നായക കഥാപാത്രങ്ങളായിരുന്നു. 

അന്ന് മുതൽ സിനിമയോട് ഇത്രയും ഇഷ്ടം തോന്നാൻ  അദ്ദേഹം ചെയ്ത കഥാപാത്രങ്ങളാണ്  ആ  ഇഷ്ടം എനിക്ക് തോന്നിപ്പിച്ചത്.  അതോടൊപ്പം എൻ്റെ മനസിൽ തോന്നിയിരുന്നു ഒരിക്കലും ഒരു മോശം മനുഷ്യൻ ഞാൻ  ആവരുതെന്ന്. നമ്മൾ നന്മയുടെ ഭാഗത്ത് നിൽക്കുന്ന ഒരു നായകൻ ആയിരിക്കണം നമ്മൾ ജീവിതത്തിലെന്ന് തോന്നിപ്പിച്ചത് അദ്ദേഹമാണ്. 

ഒരു താരാരാധനയും ,ഒരു വീരാരാധനയും എല്ലാം എനിക്ക്  ആദ്യം തോന്നിപ്പിച്ചത് നസീർ സാറാണ്. സാറിൻ്റെ അവസാന കാലത്തുള്ള സിനിമകളായ ധ്വനിയും, കടത്തനാടൻ അമ്പാടിയും വരെ ഞാൻ കണ്ടു. ഒഴിവുള്ള സമയങ്ങളിൽ സാറിൻ്റെ ചിത്രങ്ങൾ കാണാൻ ഞാൻഇപ്പോഴുംശ്രദ്ധിക്കാറുണ്ട്. 

സിനിമകളിൽ കാണുന്നതിനെക്കാൾ സഹായി ആയിരുന്നു അദ്ദേഹം. മദ്രാസിൽ അദ്ദേഹത്തിൻ്റെ അടുത്ത് സഹായ അഭ്യർത്ഥനയുമായി ചെല്ലുന്നവർക്ക് പൈസായും ജോലിയായും ,സിനിമകളിൽ ചാൻസും ഒക്കെ നൽക്കാൻ അദ്ദേഹംശ്രമിക്കുമായിരുന്നുവെന്ന് പല സീനിയേഴ്സും പറഞ്ഞ് കേട്ടിട്ടുണ്ട്. 

മതസൗഹാർദ്ദത്തിൻ്റെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. എല്ലാവരും നന്നായിരിക്കണം എന്ന് അഗ്രഹിച്ച മനുഷ്യൻ .ആ കാലയളവിൽ ജനിക്കാനും , അദ്ദേഹത്തെക്കുറിച്ച്  മനസിലാക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു.

വലുപ്പചെറുപ്പമില്ലാതെ എല്ലാവരെയും സ്നേഹിച്ച നല്ല മനസ്സിൻ്റെ ഉടമ കൂടിയാണ്  
പ്രേംനസീർ സാർ .

ജോണി ആൻ്റണി .
( നടൻ - സംവിധായകൻ )
 

No comments:

Powered by Blogger.