നിഗൂഡതകളുമായി " റൂട്ട്മാപ്പ് " പോസ്റ്റർ പുറത്തിറങ്ങി.നിഗൂഢതകളുമായി റൂട്ട്മാപ്പ് പോസ്റ്റർ റിലീസായി. വൈക്കം വിജയലക്ഷ്മി പാടി സോഷ്യൽ മീഡിയയിൽ വൈറലായ 'ലോക്ക് ഡൗൺ' അവസ്ഥകൾ എന്ന ഗാനത്തിലൂടെ ശ്രദ്ധേയമായ സിനിമയാണ് റൂട്ട് മാപ്പ്. നവാഗതനായ സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് പത്മശ്രീ  മീഡിയയുടെ ബാനറിൽ ശബരിനാഥാണ്. ചിത്രത്തിന്‍റെ  പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ.

മക്ബൂൽ സൽമാൻ , സുനിൽ സുഖദ , നാരായണൻ കുട്ടി , ഷാജു ശ്രീധർ , ആനന്ദ് മന്മഥൻ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ പുരോഗമിക്കുന്ന സിനിമ സെൻസറിങ് പൂർത്തിയാക്കി വൈകാതെ തീയറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.ചെന്നൈ, ചൈന, തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍.

കോവിഡ് പശ്ചാത്തലത്തില്‍  സൂരജ് സുകുമാരന്‍ നായരും അരുണ്‍ കായകുളവും ചേര്‍ന്ന് തിരക്കഥരചിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ ആഷിക്ക് ബാബു, അരുണ്‍  ടി ശശി എന്നിവരാണ്.
എഡിറ്റര്‍ കൈലാഷ് എസ് ഭവന്‍, ബി.ജി.എം റിജോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരുഗന്‍ എസ്,കോസ്റ്റ്യും ഗോപിക സൂരജ്, ഷിബു പരമേശ്വരന്‍, മേക്കപ്പ് വിനീഷ് മടത്തില്‍, അര്‍ഷാദ് വര്‍ക്കല,ആര്‍ട്ട് ഡയറക്ടര്‍ & പ്രൊജക്ട് ഡിസൈനര്‍ മനോജ് ഗ്രീന്‍വുഡ്സ്, ചീഫ് അസോസിയേറ്റ് അഖില്‍ രാജ് , ക്രിയേറ്റീവ് ഹെഡ് സുജിത്ത് എസ് നായര്‍, ശരത് രമേശ്, കൊറിയോഗ്രഫി അനീഷ് റഹ്മാന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശരത് ശശിധരന്‍,പബ്ലിസിറ്റി ഡിസൈനര്‍ മിഥുന്‍ദാസ്, സ്റ്റില്‍സ് ഷാലു പേയാട്,ഗണേശ് മഹേന്ദ്രന്‍.

സുനിത സുനില്‍.
( പി.ആർ.ഓ ) 

No comments:

Powered by Blogger.