" പൂമരമായവൾ " മ്യൂസിക്കൽ ആൽബം .

മൂൺലൈറ്റ് ബിൽഡേഴ്‌സ്ന്റെ ബാനറിൽ ജസീം  മൂണ്‍ലെെറ്റ് നിർമ്മിക്കുന്ന
മ്യൂസിക്കൽ ആൽബമാണ്
"പൂമരമായവൾ".

വിഷ്ണു ബാലകൃഷ്ണൻ, ഷെറിന്‍ ജോസ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വി അനിയൻ ഉണ്ണി  സംവിധാനം ചെയ്യുന്ന "  പൂമരമായവൾ " എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണം തൊടുപുഴ , കുടയത്തൂര്‍, കാഞ്ഞാര്‍എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.

നിരവധിഷോര്‍ട്ട്ഫിലിമുകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് സംവിധായകനായ
വി.അനിയന്‍ ഉണ്ണി.
കവിയും ചലച്ചിത്ര
ഗാനരചയിതാവുമായ സന്തോഷ്‌ കോടനാടിന്റെ വരികൾക്ക് അൻവർ അമൻ ഈണം പകര്‍ന്ന് , മൻസൂർ ഇബ്രാഹിം ആലപിച്ച റൊമാന്റിക് ഗാനമാണ് ''പൂമരമായവൾ'' എന്ന വീഡിയോയിൽ ദൃശ്യവൽക്കരിച്ചത്.

പ്രണയത്തിന്‍റെ പേരില്‍  അനുദിനം വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കും , നിഷ്ഠൂരമായകൊലപാതകങ്ങള്‍ക്കും തുടര്‍ച്ചകള്‍ ഉണ്ടാകുന്ന ഈ സമകാലത്തില്‍ , അത്തരം പ്രവണതകള്‍ക്ക് വിപരീതമായി തിരിച്ചുപിടിച്ച കണ്ണാടിയാണ് 'പൂമരമായവള്‍".

ഒരു എഴുത്തുകാരന്‍റെയും, നഴ്സിന്‍റെയും ജീവിതത്തിലൂടെ ഇതള്‍വിരിയുന്ന മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ഉള്ള 
മ്യൂസിക്കൽ ആൽബമാണ് "പൂമരമായവൾ". പ്രണയികള്‍ ആയിരിക്കുമ്പോഴും  അവരുടെ  വ്യക്തിത്വങ്ങളെയും സാമൂഹിക പ്രതിബദ്ധതകളെയും  ബഹുമാനിക്കുകയും, പരസ്പരം അംഗീകരിക്കുകയും ചെയ്യുന്ന പ്രണയത്തിന്‍റെ  ഉദാത്തമായ ഒരു ദൃശ്യഭാഷ പ്രേക്ഷകര്‍ക്കു മുന്നില്‍ ഈ ആൽബം തുറന്നിടുന്നു.പ്രണയം ഇരയും, വേട്ടക്കാരനുമാകുന്ന ഇക്കാലത്ത് , പരസ്പരം വിശ്വസ്തരാകേണ്ടതിന്‍റെ അനിവാര്യത കൂടിയുണ്ടതില്‍. 
'' ഒപ്പം നടക്കുമ്പോഴാണ് നാം വിശ്വസ്തരാകുന്നത്.
പ്രണയിക്കുന്നത്...'' "പൂമരമായവള്‍" അതിനുള്ള കാത്തിരിപ്പുകൂടിയാണ്.
ഛായാഗ്രഹണം-ഹാർഡ്ലി ജോയ്,എഡിറ്റിംഗ്-
കാർത്തിക് ഉണ്ണികൃഷ്ണൻ,
 പ്രൊഡക്ഷൻ കൺട്രോളർ- ബെന്നികോതമംഗലം,കലാസംവിധാനം-അനൂപ് വൈക്കം,
മേക്കപ്പ്-സുരേഷ് ജോൺ,
സഹസംവിധാനം- കാർത്തിക് ഉണ്ണികൃഷ്ണൻ,ജെറിൻ ജോൺ,സ്റ്റിൽസ്-മനോജ്‌ റ്റി നായർ,പരസ്യകല- ലൈനോജ്‌  റെഡ്‌ഡിസൈൻ.പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന
 "പൂമരമായവൾ" എന്ന മ്യൂസിക്കല്‍ ആല്‍ബം
ഫെബ്രുവരി രണ്ടാം വാരത്തിൽ റിലീസ് ചെയ്യാനുള്ള പരിശ്രമത്തിലാണ്.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.