പൂരക്കാഴ്ചകൾ നിറഞ്ഞ അജഗജാന്തരത്തിലെ " ഒന്ന് രണ്ട് .... ഗാനം എത്തി.



ഉത്സവപറമ്പിലെ കാഴ്ചകൾ മാത്രംഉൾക്കൊള്ളിചുകൊണ്ടുള്ള 'ഒന്ന് രണ്ട്' ഗാനം പുറത്തിറങ്ങി. ചെണ്ടമേളം ആസ്വദിക്കുന്ന കുട്ടി മുതൽ ഉത്സവപറമ്പിലെ എല്ലാ കാഴ്ചകളുമുള്ള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്‌.

നാടൻപാട്ട് കലാകാരനായ സുധീഷ് മരുതലമാണ് ഗാനം എഴുതിചിട്ടപ്പെടുത്തിയിരിക്കുന്നത്‌. മ്യൂസിക്‌ റീ അറേഞ്ച്‌ ചെയ്തിരിക്കുന്നതും പ്രൊഡക്ഷൻ നിർവ്വഹണവും ആലാപനവും ജസ്റ്റിൻ വർഗ്ഗീസ്‌ ആണ്‌.

ക്രിസ്മസ് റിലീസ് ആയ ചിത്രങ്ങളിൽ ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസിലേക്ക്പോയിക്കൊണ്ടിരിക്കുകയാണ് ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ അജഗജാന്തരം. ആനയും ഉത്സവപറമ്പുമെല്ലാം പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം അതിന്റെ ആക്ഷൻ സീനുകൾ കൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. കേരളമെങ്ങും ഹൗസ്ഫുൾ ഷോകളിൽ ഓടുന്ന ചിത്രത്തിന്, ക്രിസ്മസ് ദിനത്തിൽ മാത്രം 100ഓളം സ്പെഷ്യൽ ഷോസ് ആണ് നടന്നത്.

മുൻപ്‌ 'ലജ്ജാവതി' ഗാനത്തിനൊപ്പം ആളുകൾ തിയേറ്ററുകളിൽ ഡാൻസ് ചെയ്തത് പോലെ 'അജഗജാന്തര'ത്തിലെ 'ഒള്ളുള്ളേരി' സോങ്ങിന് ആളുകൾ സ്‌ക്രീനിനു മുന്നിൽ ഡാൻസ് ചെയ്യുന്നത് വാർത്തയായിരുന്നു. ഒരു അമ്പലത്തിലെ ഉത്സവം കൂടിയ പ്രതീതിയാണ് ചിത്രം തരുന്നത് എന്നാണ് പ്രേക്ഷക പ്രതികരണം. കുറുപ്പിന് ശേഷം തിയേറ്ററുകൾ വീണ്ടും ഉണർന്നിരിക്കുന്ന കാഴ്ചയാണ് അജഗജാന്തരത്തിനുള്ള ഹെവി റഷ് സൂചിപ്പിക്കുന്നത്. തന്റെ നാല് സിനിമയും ക്ലാഷിൽ കൂടെ ഇറങ്ങിയ സിനിമകളെ തോൽപിച്ച ചരിത്രം ആണ് ആന്റണി വർഗീസ്സിനുള്ളത്. ഇത്തവണയും അതാവർത്തിക്കുകയാണ്.


No comments:

Powered by Blogger.