ഡ്രൈവിംഗ് ലൈസൻസ് " ഹിന്ദിയിൽ റീമേക്ക് " സെൽഫി " .ധര്‍മ്മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി അഭിനയിക്കുന്ന 'സെല്‍ഫി' എന്ന ചിത്രം പ്രഖ്യാപിച്ചു.

ധര്‍മ്മ പ്രൊഡക്ഷന്‍സും ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാറും നിര്‍മ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍, മാജിക് ഫ്രെയിംസ്, ഈ കഥയിലൂടെ തങ്ങളുടെ വലിയ ഹിന്ദി സിനിമാ അരങ്ങേറ്റം കുറിക്കുന്ന, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേർന്ന് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ റീമേക്ക് "സെൽഫി" രാജ് മെത്ത സംവിധാനം ചെയ്യുന്നു.

അരുണ ഭാട്ടിയ, ഹിറൂ യാഷ് ജോഹര്‍, സുപ്രിയ മേനോന്‍, കരണ്‍ ജോഹര്‍, പൃഥ്വിരാജ് സുകുമാരന്‍, അപൂര്‍വ മേത്ത, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സെല്‍ഫി, 2022ല്‍ തീയറ്ററുകളില്‍ എത്തും. ചിത്രീകരണം ഉടൻ ആരംഭിക്കും.

വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.